Pinannunnuvo

പിണങ്ങുന്നുവോ
Year
Language

പിണങ്ങുന്നുവോ നീ വയല്‍ കുരുവീ ?
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍ ?
കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം
പറയാൻ പുണരാന്‍ കൊതിയായ്‌ (പിണങ്ങുന്നുവോ ..)

മനസ്സിന്റെ ഓമനവാതിലും ചാരി
നെഞ്ചിലെ പൈങ്കിളി പാടും (മനസ്സിന്റെ..)
ഓർമ്മകള്‍ വെറുതേ എഴുതും കവിതകള്‍
നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ (പിണങ്ങുന്നുവോ ..)

പൂക്കാലമായിടും പൂവനമാകെ
പുളകങ്ങള്‍ ചൂടിടും താനേ
കളിചിരിയുണരും കഥകളിനിയും
ആയിരം ആശകള്‍ ആരഭി പാടും (പിണങ്ങുന്നുവോ ..)

piṇaṅṅunnuvo nī vayal kuruvī ?
paribhavamo nin miḻippūkkaḽil ?
kiḽiye.. porū ī kūṭṭil punnāraṁ
paṟayān puṇarān kŏdiyāy‌ (piṇaṅṅunnuvo ..)

manassinṟĕ omanavādiluṁ sāri
nĕñjilĕ paiṅgiḽi pāḍuṁ (manassinṟĕ..)
ormmagaḽ vĕṟude ĕḻuduṁ kavidagaḽ
nŏndu nanañña viṣāda svaraṅṅaḽ (piṇaṅṅunnuvo ..)

pūkkālamāyiḍuṁ pūvanamāgĕ
puḽagaṅṅaḽ sūḍiḍuṁ tāne
kaḽisiriyuṇaruṁ kathagaḽiniyuṁ
āyiraṁ āśagaḽ ārabhi pāḍuṁ (piṇaṅṅunnuvo ..)