Pinakkamaano

പിണക്കമാണോ
Year
Language

ഉം..ഉം...
പിണക്കമാണോ എന്നോടിണക്കമാണോ
അടുത്തുവന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ
പെ: മിടുക്കിപ്രാവിന്‍ നെഞ്ചിന്‍ മിടിപ്പ് പോലെ
തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ
കണ്ണുകളിള്‍ കുറുമ്പിന്റെ മിന്നലില്ലേ
പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലേ
പെ: മാനത്തെ അമ്പിളിയായ് നീയുദിച്ചീലെ
മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ
കളമൊഴി വെറുതെയോ കവിളിലെ പരിഭവം
പിണക്കമാണോ എന്നോടിണക്കമാണോ
അടുത്തുവന്നാലും പൊന്നേ മടിച്ചുനില്‍ക്കാതെ

മാമഴ തുള്ളികള്‍ മണിമുത്ത് ചാര്‍ത്തുമീ
സുന്ദരിപ്പെണ്ണാം പൂന്തേന്‍ പുഴയില്‍
പെ: താമരത്തോണിയില്‍ തുഴയുകയാണു നാം
തങ്കനിലാവിന്‍ തൂവല്‍ത്തുമ്പാല്‍
ആയിരം ചിറകുള്ള മോഹങ്ങളേ
അമ്പിളിവച്ച വിളക്കുമായ്
മാനത്തെ അമ്പലക്കല്‍‌‌പ്പടവില്‍
അന്തിക്കൊരഞ്ജന താരകപ്പെണ്ണിന്റെ
ആതിരപ്പാട്ടുണ്ടോ ?

പെ: അറിയുമോ വെറുതെയീ കനവിലേ
കനവിലേ പരിഭവം
പിണക്കമാണോ എന്നോടിണക്കമാണോ
അടുത്തുവന്നാലും പൊന്നേ മടിച്ചുനില്‍ക്കാതെ
കളമൊഴി വെറുതെയോ കവിളിലെ പരിഭവം

പെ: മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍
നാണിച്ച് നില്‍ക്കും മുകിലിന്നോരം
ആരുടെ നെഞ്ചിലെ തകിലടി കേട്ടുഞാന്‍
തംബുരുമീട്ടും താരശ്രുതിയില്‍
പെ: ആയിരം ചിറകുള്ള സ്വപ്നങ്ങളെ
ആയിരം ചിറകുള്ള സ്വപ്നങ്ങളെ
മിന്നല്‍ ചിലമ്പിട്ട് തുള്ളിതുളുമ്പുന്ന
തെന്നല്‍ തിടമ്പുകളേ
പൊന്നിലത്താ‍ലിയും മാലയും ചേലയും
പീലിപ്പുടവയും താ‍...

കളമൊഴി വെറുതെയോ കവിളിലെ പരിഭവം
പിണക്കമാണോ എന്നോടിണക്കമാണോ
അടുത്തുവന്നാലും പൊന്നേ മടിച്ചുനില്‍ക്കാതെ
പെ: മിടുക്കിപ്രാവിന്‍ നെഞ്ചിന്‍ മിടിപ്പ് പോലെ
തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ
കണ്ണുകളില്‍ കുറുമ്പിന്റെ മിന്നലില്ലേ
പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലേ
പെ: മാനത്തെ അമ്പിളിയായ് നീയുദിച്ചീലെ
മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ
കളമൊഴി വെറുതെയോ കവിളിലെ പരിഭവം

uṁ..uṁ...
piṇakkamāṇo ĕnnoḍiṇakkamāṇo
aḍuttuvannāluṁ pŏnne maḍiccu nilkkādĕ
pĕ: miḍukkiprāvin nĕñjin miḍipp polĕ
tuḍiccu sāñjāḍuṁ ĕnṟĕ manassaṟiññūḍĕ
kaṇṇugaḽiḽ kuṟumbinṟĕ minnalille
pūṅguyilāy kuṟugunna prāyamalle
pĕ: mānattĕ ambiḽiyāy nīyudiccīlĕ
māṟattĕ sandanamāy nī tĕḽiññīlĕ
kaḽamŏḻi vĕṟudĕyo kaviḽilĕ paribhavaṁ
piṇakkamāṇo ĕnnoḍiṇakkamāṇo
aḍuttuvannāluṁ pŏnne maḍiccunilkkādĕ

māmaḻa tuḽḽigaḽ maṇimutt sārttumī
sundarippĕṇṇāṁ pūnden puḻayil
pĕ: tāmarattoṇiyil tuḻayugayāṇu nāṁ
taṅganilāvin dūvalttumbāl
āyiraṁ siṟaguḽḽa mohaṅṅaḽe
ambiḽivacca viḽakkumāy
mānattĕ ambalakkal‌‌ppaḍavil
andikkŏrañjana tāragappĕṇṇinṟĕ
ādirappāṭṭuṇḍo ?

pĕ: aṟiyumo vĕṟudĕyī kanavile
kanavile paribhavaṁ
piṇakkamāṇo ĕnnoḍiṇakkamāṇo
aḍuttuvannāluṁ pŏnne maḍiccunilkkādĕ
kaḽamŏḻi vĕṟudĕyo kaviḽilĕ paribhavaṁ

pĕ: modiraṁ māṟuvān maḻavill pandalil
nāṇicc nilkkuṁ mugilinnoraṁ
āruḍĕ nĕñjilĕ tagilaḍi keṭṭuñān
taṁburumīṭṭuṁ tāraśrudiyil
pĕ: āyiraṁ siṟaguḽḽa svapnaṅṅaḽĕ
āyiraṁ siṟaguḽḽa svapnaṅṅaḽĕ
minnal silambiṭṭ tuḽḽiduḽumbunna
tĕnnal tiḍambugaḽe
pŏnnilattāliyuṁ mālayuṁ selayuṁ
pīlippuḍavayuṁ tā...

kaḽamŏḻi vĕṟudĕyo kaviḽilĕ paribhavaṁ
piṇakkamāṇo ĕnnoḍiṇakkamāṇo
aḍuttuvannāluṁ pŏnne maḍiccunilkkādĕ
pĕ: miḍukkiprāvin nĕñjin miḍipp polĕ
tuḍiccu sāñjāḍuṁ ĕnṟĕ manassaṟiññūḍĕ
kaṇṇugaḽil kuṟumbinṟĕ minnalille
pūṅguyilāy kuṟugunna prāyamalle
pĕ: mānattĕ ambiḽiyāy nīyudiccīlĕ
māṟattĕ sandanamāy nī tĕḽiññīlĕ
kaḽamŏḻi vĕṟudĕyo kaviḽilĕ paribhavaṁ