പിന്‍നിലാവിന്‍ പൂവിടര്‍ന്നു
പൊന്‍വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി
ഇന്നെന്‍ പ്രേമസായൂജ്യം
(പിൻനിലാവിൻ..)
താമസിക്കാന്‍ തീര്‍ത്തു ഞാന്‍
രാസകേളീ മന്ദിരം
ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ
നിന്നെ വരവേല്‍ക്കാന്‍ (2)
എവിടെ നിന്‍ പല്ലവി
എവിടെ നിന്‍ നൂപുരം
ഒന്നു ചേരാന്‍ മാറോടു ചേര്‍ക്കാന്‍
എന്തൊരുന്മാദം
(പിൻനിലാവിൻ..)
കൊണ്ടുപോകാം നിന്നെയെന്‍
പിച്ചകപ്പൂപന്തലില്‍
താരഹാരം ചാര്‍ത്തി നിന്നെ
ദേവവധുവാക്കാം (2)
അണിനിലാ പീലികള്‍
പൊഴിയുമീ ശയ്യയില്‍
വീണുറങ്ങാമാവോളമഴകിന്‍
(പിൻനിലാവിൻ..)
തേന്‍കുടം നുകരാം