Title (Indic)പൂ പൂത്തു മിന്നി തെന്നും യാമം WorkPilots Year2000 LanguageMalayalam Credits Role Artist Music MG Radhakrishnan Performer KS Chithra Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamപൂ പൂത്തു മിന്നിത്തെന്നും യാമം മഴവില്ലേ എന്താണിന്നും മൌനം (2) ഒരു വാക്കും മിണ്ടാതെ ചിരിമുത്തും ചിതറാതെ ഇതള്‍ വാടും മുല്ലപ്പൂവായ് മണിമിഴികളിലൊരു ചെറു നനവണിയുകയായ്.. പൂ പൂത്തു മിന്നിത്തെന്നും യാമം മഴവില്ലേ എന്താണിന്നും മൌനം.. അന്തിവെയില്നിലാവില് അണിമഞ്ഞും പെയ്യുന്നൂ ഒരു പൂക്കാലം നിന്നെത്തേടുന്നു കര്‍ണ്ണികാരതീരം ശ്രുതി മീട്ടിപ്പാടുന്നു ഒരു നക്ഷത്രം വാനില്‍ മിന്നുന്നൂ.. നൂപുരങ്ങള്‍ ചാര്‍ത്താനോ നൃത്തം വെയ്ക്കാനോ പാരിജാതം ചൂടാനോ പൊന്നില്‍ മൂടാനോ കാത്തുവെയ്ക്കും ഈണങ്ങള്‍ കാതില്‍ മൂളാനോ കന്നിരാവില്‍ കൈത്താരില്‍ പൂവള ചാര്‍ത്താനോ തേനുലാവും തീരത്തെ മാൻ പോലെ താണിറങ്ങും തങ്കത്തേരില്‍ നീ വന്നൂ.. ആരാരും കാണാതെ മുന്നില്‍ ഞാന്‍ നിന്നൂ ... പൂ പൂത്തു മിന്നിത്തെന്നും യാമം മഴവില്ലേ എന്താണിന്നും മൌനം... അന്നു നിന്റെ പാട്ടിന് മൊഴിയെങ്ങോ കേട്ടൂ ഞാന്‍ ഒരു സ്വപ്നത്തില്‍ നിന്നെ കണ്ടൂ ഞാന്‍ മാഞ്ഞു മാഞ്ഞു പോകും നിറസന്ധ്യാരാഗം പോല്‍ ഒരു ജന്മത്തില് എങ്ങോ മാഞ്ഞൂ ഞാന്‍ തിങ്കള്‍ പോലെ ചേലോലും മാടപ്രാവല്ലേ ഉള്ളിന്നുള്ളില് ചേക്കേറാന്‍ നീയും പോരാമോ മുത്തു കോരികോര്ക്കാമോ മുത്തം വെയ്ക്കാമോ ചില്ലുതൂവല്‍ പുല്കാമോ പൂന്തേന്‍ നല്‍കാമോ മാമരങ്ങള്‍ നമ്മള്‍ക്കായ് താലോലം ചാമരങ്ങള്‍ വീശുന്നുണ്ടേ ഈ രാവില്‍ നീ മാത്രം നീ മാത്രം എന്നും എന്‍ സ്വന്തം .. (പൂ പൂത്തു .....) Englishpū pūttu minnittĕnnuṁ yāmaṁ maḻaville ĕndāṇinnuṁ maൌnaṁ (2) ŏru vākkuṁ miṇḍādĕ sirimuttuṁ sidaṟādĕ idaḽ vāḍuṁ mullappūvāy maṇimiḻigaḽilŏru sĕṟu nanavaṇiyugayāy.. pū pūttu minnittĕnnuṁ yāmaṁ maḻaville ĕndāṇinnuṁ maൌnaṁ.. andivĕyilnilāvil aṇimaññuṁ pĕyyunnū ŏru pūkkālaṁ ninnĕtteḍunnu karṇṇigāradīraṁ śrudi mīṭṭippāḍunnu ŏru nakṣatraṁ vānil minnunnū.. nūburaṅṅaḽ sārttāno nṛttaṁ vĕykkāno pārijādaṁ sūḍāno pŏnnil mūḍāno kāttuvĕykkuṁ īṇaṅṅaḽ kādil mūḽāno kannirāvil kaittāril pūvaḽa sārttāno tenulāvuṁ tīrattĕ mān polĕ tāṇiṟaṅṅuṁ taṅgatteril nī vannū.. ārāruṁ kāṇādĕ munnil ñān ninnū ... pū pūttu minnittĕnnuṁ yāmaṁ maḻaville ĕndāṇinnuṁ maൌnaṁ... annu ninṟĕ pāṭṭin mŏḻiyĕṅṅo keṭṭū ñān ŏru svapnattil ninnĕ kaṇḍū ñān māññu māññu poguṁ niṟasandhyārāgaṁ pol ŏru janmattil ĕṅṅo māññū ñān tiṅgaḽ polĕ seloluṁ māḍaprāvalle uḽḽinnuḽḽil sekkeṟān nīyuṁ porāmo muttu korigorkkāmo muttaṁ vĕykkāmo silludūval pulgāmo pūnden nalgāmo māmaraṅṅaḽ nammaḽkkāy tālolaṁ sāmaraṅṅaḽ vīśunnuṇḍe ī rāvil nī mātraṁ nī mātraṁ ĕnnuṁ ĕn svandaṁ .. (pū pūttu .....)