ഓ... മ്...മ്...
ഓ സുഗന്ധവനപുഷ്പങ്ങള്
വിടരും കുളിര് യാമത്തില്‍
പൂവിതള്ച്ചുണ്ടിലെ പാട്ടുമായ് നീവരു
ഓ... ഹൃദയമലര്വാനത്തില്
ഓ...ഹൃദയമലര്വാനത്തില്
വിരിയുമെന്നോര്മ്മകളില് ശ്രാവണപൂവുമായ്
ചാരുതേ നീവരൂ....
കസ്തൂരിതന് ഉന്മാദഗന്ധം നിന്മേനിയില്
സ്വപ്നങ്ങള്‍തന്‍ സൌവര്ണ്ണരാഗം നിന് കണ്‍കളില്‍
ഇളം പൂനിലാവുനീര്ക്കും കുളിരിന്റെ മെത്തതന്നില്
ഇണചേര്‍ന്നു കാതിലോരോ രഹസ്യം പറഞ്ഞുറങ്ങാന്‍
ഹൃദയത്തിനുള്ളിലെന്നും ആവേശമായ്
ആയിരം ആശകള്‍ പൂക്കുന്നു
പൂന്തെന്നലില്‍ പുഷ്പങ്ങളാടും പൊന്വേളയില്
മൌനങ്ങള്തന് മന്ദാരമെന്നില് തേന്‍ ചൂടുമ്പോള്‍
തളിര്ക്കാറ്റുവള്ളിച്ചാര്ത്തില് പിണയുന്ന ശ്വാസമോടെ
മണിവീണയാക്കി നിന്നെ വിരലാലുണര്ത്തുവാനും
കരളിന്റെയുള്ളിലെന്നും ആവേശമായ്
ആയിരം ആശകള്‍ പൂക്കുന്നു