Pidiccaal pulingombil

പിടിച്ചാൽ പുളിങ്കൊമ്പിൽ
Year
Language

പിടിച്ചാല്‍ പുളിങ്കൊമ്പില്‍ പിടിക്കേണം
കുടിച്ചാല്‍ ഇളനീരു കുടിക്കേണം
പ്രേമിക്കുന്നെങ്കില്‍ കൂടെപ്പഠിക്കുന്ന
പെണ്ണിനെ പ്രേമിക്കണം

അടുത്താല്‍ മുളങ്കമ്പൊന്നൊടിക്കേണം
പിടിച്ചാല്‍ പുറത്തിട്ടു കൊടുക്കേണം
പ്രേമിക്കാനെത്തും പൂവാലന്‍‌മാരെ
പാഠം പഠിപ്പിക്കേണം

അതിനു വെച്ച വെള്ളം വാങ്ങിയേര്
ആ മുള അടുപ്പൂതാന്‍ മാറ്റിയേക്ക്
ഞങ്ങളു വിതയ്ക്കും ഞങ്ങളു കൊയ്യും
ഞങ്ങടെ വയലുകള്‍ പൈങ്കിളിയേ പൈങ്കിളിയേ

പൈങ്കിളിയായത് പണ്ട്
ഞങ്ങള്‍ പടക്കുതിരകളാണിന്ന്
അടുത്താലഗ്നിയായെരിയും
ആദര്‍ശധീരകള്‍ ഞങ്ങള്‍
(അടുത്താല്‍...)

അബലയാക്കി മുതലെടുത്തിടേണ്ടാ
ആയിരം നുണ ചൊല്ലി അടുത്തിടേണ്ടാ
ഞങ്ങളു കെട്ടും ഞങ്ങളു മീട്ടും
ഞങ്ങടെ വീണകള്‍ പാട്ടുകാരേ

വെണ്ണയില്‍ കടഞ്ഞൊരു മേനി
അയ്യോ! വെയിലത്തു നിന്നാലുരുകും
മാറില്‍ പടരേണ്ട വള്ളി
മാദകമന്ദാരവല്ലി

piḍiccāl puḽiṅgŏmbil piḍikkeṇaṁ
kuḍiccāl iḽanīru kuḍikkeṇaṁ
premikkunnĕṅgil kūḍĕppaṭhikkunna
pĕṇṇinĕ premikkaṇaṁ

aḍuttāl muḽaṅgambŏnnŏḍikkeṇaṁ
piḍiccāl puṟattiṭṭu kŏḍukkeṇaṁ
premikkānĕttuṁ pūvālan‌mārĕ
pāṭhaṁ paṭhippikkeṇaṁ

adinu vĕcca vĕḽḽaṁ vāṅṅiyer
ā muḽa aḍuppūdān māṭriyekk
ñaṅṅaḽu vidaykkuṁ ñaṅṅaḽu kŏyyuṁ
ñaṅṅaḍĕ vayalugaḽ paiṅgiḽiye paiṅgiḽiye

paiṅgiḽiyāyat paṇḍ
ñaṅṅaḽ paḍakkudiragaḽāṇinn
aḍuttālagniyāyĕriyuṁ
ādarśadhīragaḽ ñaṅṅaḽ
(aḍuttāl...)

abalayākki mudalĕḍuttiḍeṇḍā
āyiraṁ nuṇa sŏlli aḍuttiḍeṇḍā
ñaṅṅaḽu kĕṭṭuṁ ñaṅṅaḽu mīṭṭuṁ
ñaṅṅaḍĕ vīṇagaḽ pāṭṭugāre

vĕṇṇayil kaḍaññŏru meni
ayyo! vĕyilattu ninnāluruguṁ
māṟil paḍareṇḍa vaḽḽi
mādagamandāravalli