മഞ്ഞല മാറ്റി പൊന്നിളവെയിലുടയാട മാനം ചൂടി
പിറന്ന പടുതിയില്‍ ഉണരും ഭൂവിനു നിറങ്ങള്‍ കൊണ്ടൊരു പൂജ
പൂമരക്കൊമ്പില്‍ തൈമണിക്കാറ്റില്‍ വസന്തം വിടര്‍ത്തി സുപ്രഭാതം
മഞ്ഞല മാറ്റി പൊന്നിളവെയിലുടയാട മാനം ചൂടി
ആ...ആ...ആ
ത-തയ്യും തതെയ് തകതെ (2)
തെയ്യും തകതെയ് തെയ്യും തകതെയ്
തതെയ് തകതെയ് ത-തെയ് തകതെയ്
തയ്യും തകതകതെയ് (3)
പൂവല് തരിപ്പില്‍ പേടത്തെറിപ്പ് കണ്ണില്‍ കരടായ്
പൂവല്ലേ കത്തും പൂവല്ലേ
തീയില്‍ കുരുത്താല്‍ വെയിലില്‍ വാടില്ല ജന്മം പാഴില്ല
പാഴല്ല മാനം വീഴില്ല
തളിര്‍മരം കുളിരിലും വെയിലിലും തുടരുമീ തപസ്സിന് താളമായ് (2)
ഒരു പൂങ്കുയില്‍ പാടലില്‍ ധീരമായ് ഉറഞ്ഞു നിറഞ്ഞു
(മഞ്ഞല മാറ്റി...)
ഏലയ്യാ ഏലേലയ്യാ ആവയ്യാ ആവേലയ്യാ
പൂവയ്യാ പൂവേലയ്യാ പൂവേലയ്യയ്യാ
(ഏലയ്യാ ) (2)
ഒരു വള്ളപ്പാടകലെ ഒരു വലയില്‍ തിരമുകളില്‍
ഓരായിരം പൂമിനുകള് വാലിട്ടിളക്കി
കര്‍മ്മങ്ങളില്‍ മുങ്ങാംകുഴി കയ്യാങ്കളി കാര്യങ്ങളില്‍ (2)
തൂമുത്തു തേടും മങ്കമാരെ അന്തി മയങ്ങി ഹോ അന്തിമയങ്ങി
അന്തി മയങ്ങി ഓ അന്തിമയങ്ങി (2)
ഏലയ്യാ ഏലേലയ്യാ ആവയ്യാ ആവേലയ്യാ
പൂവയ്യാ പൂവേലയ്യാ പൂവേലയ്യയ്യാ
അന്തി മയങ്ങി ഹോ അന്തിമയങ്ങ) (5)