ഓമനക്കുട്ടന് ഗോവിന്ദൻ
എന്റെ താമരക്കണ്ണനെന്തുവേണം
ഉണ്ണിയ്ക്കുണ്ണുവാന് ചോറുവേണോ
ഉണ്ണിക്കൈ രണ്ടിലും വെണ്ണവേണോ
ആരാരോ.. ആരിരാരോ..
കണ്ണിനു പൂക്കണിയാകിയ ഗോകുല-
പ്പെണ്മണി രാധയെന്‍ മുന്നില്‍ വേണം
അല്ലിപ്പൂമ്പൊടികളാല് മറ്റാരും കാണാതെ
ഉള്ളം കുളിര്ക്കെയൊരുമ്മ വേണം.
അയ്യയ്യേ നാണമില്ലല്ലോ
ഇക്കൊച്ചുവീട്ടില് മണിയറ സങ്കല്പസ്വര്ഗ്ഗ-
വൃന്ദാവനമായിരുന്നെങ്കില്
രാഗത്തിന് കൗമുദിയില്‍ ജീവിതം
നിത്യമാം രാസവിലാസമായ് മാറിയെങ്കില്‍