ചന്ദ്രികാരാവുപോലും ചന്ദനം പൂശിവന്നു
ചാമരങ്ങള്‍ വീശി വീശി തെന്നലിന് കൈ കുഴഞ്ഞു
തെന്നലിന് കൈ കുഴഞ്ഞു....
വെണ്ണിലാത്തോണിയേറി കാണുവാന്‍ ഞാന്‍ വരുമ്പോള്‍
കായലോളം കളിപറഞ്ഞു തുഴയുവാന്‍ ഞാന്‍ മറന്നു
പോരുവാന്‍ താമസിച്ചു... ചന്ദ്രികാരാവു പോലും...
കല്പനാജാലകം മെല്ലെ തുറന്നു ഞാന്‍
മുഗ്ദ്ധസൗന്ദര്യമേ നിന്നെ തിരഞ്ഞു ഞാന്‍
തൂലികത്തുമ്പിലെ തൂമന്ദഹാസമായ്
കസ്തൂരിമാനിലെ കസ്തൂരിയായി ഞാന്‍
കാവ്യബിംബംപോലെയെന്നും നിന്നിലില്ലേ
(ചന്ദ്രികാരാവ്)
എത്രനാളേകയായ് നിന്നോടു മിണ്ടുവാന്‍
നീ വരും വീഥിയില്‍ മിഴി നീട്ടി നിന്നു ഞാന്‍
ആ മൗനരാഗമെന് കാവ്യാനുരാഗമായ്
ആ പ്രേമഭാവമെന് ഭാവഗാനങ്ങളായ്
ഓമലേ നിന്നോര്മ്മപോലും സ്നേഹസാന്ദ്രം
(ചന്ദ്രികാരാവ്)