കടലോളം നോവുകളില്‍
കരയോളം സാന്ത്വനമായ്
നിന് കൊഞ്ചല് കേട്ടു ഞാന്‍
കൊച്ചരിപ്പല്ലും കാട്ടി
പുഞ്ചിരിച്ചു നീ - മെല്ലെ
പിച്ചവച്ചു നീ...
നീയുറങ്ങാന്വേണ്ടിയെന് രാവുറങ്ങീലാ
നിന്നെയൂട്ടാന്വേണ്ടി ഞാന്‍ പകലുറങ്ങീലാ
എന്‍ മനസ്സിന് ചിപ്പിയില്‍ നീ പവിഴമായ് മാറി
പ്രാര്ത്ഥനാരാത്രിയില് ദേവദൂതരോടു ഞാന്‍
മിഴിനീര്പ്പൂവുമായ് നിനക്കായ് തേങ്ങീ
(കടലോളം)
നിന് കിനാവില് പൂവിടര്‍ത്തി പൊന്‍വസന്തങ്ങള്‍
നിന്റെ വഴിയില്‍ കൂട്ടുവന്നു കാവല്‍മാലാഖ
നിന്നെയെന്നും പിന്തുടര്ന്നു സ്നേഹവാത്സല്യം
ആ സ്വരം കേള്‍ക്കുവാന്‍ കാത്തുനിന്നു രാക്കുയില്‍
നിനക്കായ് താരകള്‍ നീട്ടീ ദീപം
(കടലോളം)