എന്തേകണ്ണനു കറൂപ്പുനിറം?
എന്തേ കണ്ണനു കറുപ്പുനിറം?
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെക്കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിന്
ചുടുചുംബനമേറ്റതിനാലോ?
എന്തേ കണ്ണനു കറുപ്പുനിറം?
രാധയപ്പോള്‍ മറുപടിയോതി
ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്
പതിനാറായിരം കാമുകിമാരുടെ
അനുരാഗക്കുശുമ്പുകൊണ്ടെന്ന് ...
അനുരാഗക്കുശുമ്പുകൊണ്ടെന്ന്
ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോ
വാത്സല്യക്കരിപുരണ്ടെന്ന്
എന്നാലുമെന്നാളും എന്റെ നിറത്തിന്
ആയിരം അഴകുണ്ടെന്ന്....