സുന് മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല് ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്റെ കല്യാണനാള്
സുന് മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
ഓ പകല്ത്തിങ്കളേയെന് ചെറുക്കന്നു ചൂടാന്‍ ചന്ദനക്കുട കൊണ്ടുവാ
കുയില്പ്പെണ്ണിന്നായി മണിത്താലി തീര്‍ക്കാന്‍ മിന്നലിന് കനല്പൊന്നു താ
ഈ അലഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ നൂപുരം കൊണ്ടു വാ
കടല്നുരച്ചുരുളെടുത്തു അവള്‍ക്കൊരു മരതക കമ്മലായി കൊണ്ടു വാ
മനസ്സിന്റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ
സുന് മിത്തുവാരേ ദിന്ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
ഈ പകല്ക്കിളിപ്പാട്ടില് തകില്ച്ചിന്തു വേണം പൂനിലാക്കല്യാണനാള്
തുലാമുകില്ത്തുണ്ടാല് മണിപ്പന്തല്‍ വേണം നെഞ്ചിലേ ആഘോഷനാള്‍
ആ തരിവളയിതളിട്ടതാമരവിരലിന്നു മോതിരം കൊണ്ടുവാ
അവളുടെ തുടുനെറ്റിത്തടത്തിലെയിലക്കുറി താരമേല്‍ തന്നുവോ