Phanam viriccaal

ഫണം വിരിച്ചാൽ
Year
Language

ആ...ഉംഹുംഹും...ആ..... ഉംഹുംഹും....
ഫണം വിരിച്ചാലേ... നാഗമാകൂ.....ഊഷ്..
ഹഹഹഹഹാ
അടങ്ങിക്കിടന്നാലോ സാധു സാധു
ഹാ ഫണം വിരിച്ചാലേ നാഗമാകൂ.....
അടങ്ങിക്കിടന്നാലോ സാധു സാധു
എരിഞ്ഞുകത്തും എതിർപ്പ് കൊണ്ടു നീ
അജയ്യനാകൂ ശക്തനായ് തീരൂ
ആ... ഓ...ഉം... ആ....ഹാഹാഹാ ഹഹഹഹാ
ഫണം വിരിച്ചാലേ നാഗമാകൂ
അടങ്ങിക്കിടന്നാലോ സാധു സാധു

അമ്പിളീ, നിൻ മഞ്ജൂചന്ദ്രിക അഗ്നിമഴയായ് മാറട്ടേ - 2
ഈ മണ്ണിലുള്ളൊരു തിന്മയെല്ലാം തുടച്ചുമാറ്റട്ടേ - 2
ചെറുകാറ്റേ, നീ സംഹാരാത്മകമിന്നു ചുഴലിക്കാറ്റായി
ഈ ധരണിയാകെ ചൂഴും ഇരുളിൻ വേരുകൾ പിഴുതെറിയൂ ഹഹാ
ഫണം വിരിച്ചാലേ നാഗമാകൂ
അടങ്ങിക്കിടന്നാലോ സാധു സാധു

വർഷബിന്ദൂ, ഹ നീ പെയ്തുപെയ്തു പ്രളയമായിനി മാറട്ടേ
ഈ ദുഷ്ടമാനസ നീചതയെല്ലാം കഴുകി കളയട്ടേ
ഭൂമിദേവീ, നിൻ സ്നേഹഭാവം കോപമായ് പടർന്നിടട്ടേ
നീ സ്വയം പിളർന്നീ പാപമെല്ലാം മറഞ്ഞുപോകട്ടേ
ഫണം വിരിച്ചാലേ നാഗമാകൂ
അടങ്ങിക്കിടന്നാലോ ഹഹാ സാധു സാധു

ഈ സൃഷ്ടിയിൽ...ഹായ് കമ്മ്യൂണിസവും സോഷ്യലിസവും പണ്ടേ ഉണ്ടല്ലോ
ആ കുടിലുകൾ ഈ മേടകൾ ഒന്നായ് തീരട്ടേ
മനുഷ്യനോ പഞ്ചഭൂതം പങ്കുവെച്ചു സ്വാർത്ഥമോഹത്താൽ ങാ
പ്രാചിനിൽ നീല നീല വർണ്ണമെല്ലാം ശോണമാകട്ടേ ഹഹഹാ

ഫണം വിരിച്ചാലേ നാഗമാകൂ.....
അടങ്ങിക്കിടന്നാലോ സാധു സാധു
എരിഞ്ഞുകത്തും എതിർപ്പ് കൊണ്ടു നീ
അജയ്യനാകൂ ശക്തനായ് തീരൂ
ആ... ഓ...ഉം... ആ....ഹാഹാഹാഹാഹാഹാ

ā...uṁhuṁhuṁ...ā..... uṁhuṁhuṁ....
phaṇaṁ viriccāle... nāgamāgū.....ūṣ..
hahahahahā
aḍaṅṅikkiḍannālo sādhu sādhu
hā phaṇaṁ viriccāle nāgamāgū.....
aḍaṅṅikkiḍannālo sādhu sādhu
ĕriññugattuṁ ĕdirpp kŏṇḍu nī
ajayyanāgū śaktanāy tīrū
ā... o...uṁ... ā....hāhāhā hahahahā
phaṇaṁ viriccāle nāgamāgū
aḍaṅṅikkiḍannālo sādhu sādhu

ambiḽī, nin mañjūsandriga agnimaḻayāy māṟaṭṭe - 2
ī maṇṇiluḽḽŏru tinmayĕllāṁ tuḍaccumāṭraṭṭe - 2
sĕṟugāṭre, nī saṁhārātmagaminnu suḻalikkāṭrāyi
ī dharaṇiyāgĕ sūḻuṁ iruḽin verugaḽ piḻudĕṟiyū hahā
phaṇaṁ viriccāle nāgamāgū
aḍaṅṅikkiḍannālo sādhu sādhu

varṣabindū, ha nī pĕydubĕydu praḽayamāyini māṟaṭṭe
ī duṣṭamānasa nīsadayĕllāṁ kaḻugi kaḽayaṭṭe
bhūmidevī, nin snehabhāvaṁ kobamāy paḍarnniḍaṭṭe
nī svayaṁ piḽarnnī pābamĕllāṁ maṟaññubogaṭṭe
phaṇaṁ viriccāle nāgamāgū
aḍaṅṅikkiḍannālo hahā sādhu sādhu

ī sṛṣṭiyil...hāy kammyūṇisavuṁ soṣyalisavuṁ paṇḍe uṇḍallo
ā kuḍilugaḽ ī meḍagaḽ ŏnnāy tīraṭṭe
manuṣyano pañjabhūdaṁ paṅguvĕccu svārtthamohattāl ṅā
prāsinil nīla nīla varṇṇamĕllāṁ śoṇamāgaṭṭe hahahā

phaṇaṁ viriccāle nāgamāgū.....
aḍaṅṅikkiḍannālo sādhu sādhu
ĕriññugattuṁ ĕdirpp kŏṇḍu nī
ajayyanāgū śaktanāy tīrū
ā... o...uṁ... ā....hāhāhāhāhāhā