Peru sollaam (f)

പേരു ചൊല്ലാം (f)
Year
Language

പേരു ചൊല്ലാം കാതില്‍
രുദ്ര.. രുദ്ര.. രുദ്ര ..
ഉം.........

പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
പുലരി പുള്ളോര്‍ പാടുകയല്ലോ പൂവിന്‍ പൂങ്കാറ്റില്‍‌
പുല്ലിന്‍ പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ

എത്ര പ്രാര്‍ത്ഥനകള്‍ എത്ര രാത്രിയുടെ സ്വപ്നമാണു നീ മുത്തേ
പുഴയിലായിരം മലരുപോലിന്നു ഒഴുകി നിളയായി കാലം
ചലനമാണു പരിണാമം പ്രകൃതിതന്ന വരദാനം
അരിയോരമ്പിളിത്തളികയേകുവാന്‍ വരികയാണിരവു ചാരേ
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ

ആ............
ധധനിധ പമരിമ പപധപ മഗരിഗ ഗഗമഗ രിസനിധ ഗമപസ മ...

ചിത്രലേഖനം ചെയ്ത സംസ്ക്കാരമുദ്രയാണു നീ മുത്തേ
അകലെ വാനിന്‍റെ ചരിവില്‍ താരകള്‍ തിരികള്‍ താഴ്ത്തിയാ നേരം
മകരമഞ്ഞു പൊഴിയുമ്പോള്‍ നിന്മിഴികള്‍ പൂട്ടി മയങ്ങൂ
ഇനിയുമൊരു ജന്മം തരികയാണെങ്കില്‍ ഇവളെ വേണം എന്‍ മകളായ്

പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
പുലരി പുള്ളോര്‍ പാടുകയല്ലോ പൂവിന്‍ പൂങ്കാറ്റില്‍‌
പുല്ലിന്‍ പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ

peru sŏllāṁ kādil
rudra.. rudra.. rudra ..
uṁ.........

peru sŏllāṁ kādil snehamandraṁ polĕ
pulari puḽḽor pāḍugayallo pūvin pūṅgāṭril‌
pullin pudunāmbil taṟavāḍin puṇyagīdaṁ
peru sŏllāṁ kādil snehamandraṁ polĕ

ĕtra prārtthanagaḽ ĕtra rātriyuḍĕ svapnamāṇu nī mutte
puḻayilāyiraṁ malarubolinnu ŏḻugi niḽayāyi kālaṁ
salanamāṇu pariṇāmaṁ prakṛtidanna varadānaṁ
ariyorambiḽittaḽigayeguvān varigayāṇiravu sāre
peru sŏllāṁ kādil snehamandraṁ polĕ

ā............
dhadhanidha pamarima pabadhaba magariga gagamaga risanidha gamabasa ma...

sitralekhanaṁ sĕyda saṁskkāramudrayāṇu nī mutte
agalĕ vāninṟĕ sarivil tāragaḽ tirigaḽ tāḻttiyā neraṁ
magaramaññu pŏḻiyumboḽ ninmiḻigaḽ pūṭṭi mayaṅṅū
iniyumŏru janmaṁ tarigayāṇĕṅgil ivaḽĕ veṇaṁ ĕn magaḽāy

peru sŏllāṁ kādil snehamandraṁ polĕ
pulari puḽḽor pāḍugayallo pūvin pūṅgāṭril‌
pullin pudunāmbil taṟavāḍin puṇyagīdaṁ
peru sŏllāṁ kādil snehamandraṁ polĕ