Peraatrin akkareyakkare

പേരാറ്റിന്‍ അക്കരെയക്കരെ
Year
Language

പേരാറ്റിന്‍ അക്കരെ അക്കരെ അക്കരെ ഏതോ
പേരറിയാ കരയില്‍ നീന്നൊരു പൂത്തുമ്പി
നാടായ നാടുകള്‍ ചുറ്റി
കാണായ കാഴ്ചകള്‍ കാണാന്‍
കൂടെപ്പോയി ഇക്കരെ ഇന്നൊരു
പൂവാലന്‍തുമ്പി പൂവാലന്‍തുമ്പി
(പേരാറ്റിന്‍ അക്കരെ)

തിരുമൂര്‍ത്തികള്‍ വാഴും കാവുകള്‍ കണ്ടു
തിരുവാതിര ഞാറ്റുവേലത്തുകിലുകള്‍ കണ്ടു
തെയ്യംതിര കണ്ടു കാവടിയാട്ടം കണ്ടു
കയ്യില്‍പൂക്കുലയേന്തി കന്യകളാടും കുളങ്ങള്‍ കണ്ടു (2)
കളിയച്ഛന്‍ പോറ്റിയ കേളികലയുടെ കോവില്‍ കണ്ടു
കതിര്‍പൂക്കും വിളക്കു കണ്ടു കമലദളം കണ്ടു
കമലദളം കണ്ടു
(പേരാറ്റിന്‍ അക്കരെ)

ഒരു വര്‍ണ്ണക്കുടയുടെ കീഴിലിരുന്നു
തിരപാടും പാട്ടു കേട്ടൊരു കിനാവു കണ്ടു
പണ്ടത്തേ കൊട്ടാരത്തിന്നിടനാഴീലേ
ഏതോ വീണകള്‍ താനേ പാടും പ്രേമലതകള്‍ കേട്ടു (2)
കിളിപാടും തണലുകള്‍ കണ്ടു നിളയുടെ നൃത്തം കണ്ടു
നിരനിരയായി ആനച്ചന്തം നിറയും തൊടി കണ്ടു
നിറയും തൊടി കണ്ടു
(പേരാറ്റിന്‍ അക്കരെ)

perāṭrin akkarĕ akkarĕ akkarĕ edo
peraṟiyā karayil nīnnŏru pūttumbi
nāḍāya nāḍugaḽ suṭri
kāṇāya kāḻsagaḽ kāṇān
kūḍĕppoyi ikkarĕ innŏru
pūvālandumbi pūvālandumbi
(perāṭrin akkarĕ)

tirumūrttigaḽ vāḻuṁ kāvugaḽ kaṇḍu
tiruvādira ñāṭruvelattugilugaḽ kaṇḍu
tĕyyaṁtira kaṇḍu kāvaḍiyāṭṭaṁ kaṇḍu
kayyilbūkkulayendi kanyagaḽāḍuṁ kuḽaṅṅaḽ kaṇḍu (2)
kaḽiyacchan poṭriya keḽigalayuḍĕ kovil kaṇḍu
kadirbūkkuṁ viḽakku kaṇḍu kamaladaḽaṁ kaṇḍu
kamaladaḽaṁ kaṇḍu
(perāṭrin akkarĕ)

ŏru varṇṇakkuḍayuḍĕ kīḻilirunnu
tirabāḍuṁ pāṭṭu keṭṭŏru kināvu kaṇḍu
paṇḍatte kŏṭṭārattinniḍanāḻīle
edo vīṇagaḽ tāne pāḍuṁ premaladagaḽ keṭṭu (2)
kiḽibāḍuṁ taṇalugaḽ kaṇḍu niḽayuḍĕ nṛttaṁ kaṇḍu
niranirayāyi ānaccandaṁ niṟayuṁ tŏḍi kaṇḍu
niṟayuṁ tŏḍi kaṇḍu
(perāṭrin akkarĕ)