Peraalum kunnin mel

പേരാലും കുന്നിൻ മേൽ
Work
Year
Language

പേരാറ്റിൻ കരയിൽ
പേരാലും കുന്നിന്മേൽ കൂടു വെച്ചു
നാം ഓരോരോ പുലരിയിലും പുഞ്ചിരിച്ചൂ
സിന്ദൂരസന്ധ്യകളിൽ വിഹരിച്ചൂ
പ്രേമപഞ്ജരത്തിൻ പൊൻ ചിറകു മുളച്ചൂ
(പേരാറ്റിൻ..)

ഉദയാസ്തമനങ്ങളെ ഉള്ളിലൊതുക്കിയ
മഴവിൽക്കിളിയായ് നീ (2)
പൂവണിമാനത്തെ പുളകക്കൂട്ടിലെ
പവിഴത്തിൻ മുത്തു തരാമോ
തരാമോ തരാമോ
(പേരാറ്റിൻ..)

ഹൃദയാഭിലാഷങ്ങൾ മൂകമായ് ലാളിച്ച
മൂവന്തിക്കുയിലായ് നീ (2)
ഈറൻ യാമിനീ ഇനിയും കേൾക്കാനായ്
ഈണത്തിൽ പാടി വരാമോ
വരാമോ വരാമോ
(പേരാറ്റിൻ..)

perāṭrin karayil
perāluṁ kunninmel kūḍu vĕccu
nāṁ ororo pulariyiluṁ puñjiriccū
sindūrasandhyagaḽil vihariccū
premabañjarattin pŏn siṟagu muḽaccū
(perāṭrin..)

udayāstamanaṅṅaḽĕ uḽḽilŏdukkiya
maḻavilkkiḽiyāy nī (2)
pūvaṇimānattĕ puḽagakkūṭṭilĕ
paviḻattin muttu tarāmo
tarāmo tarāmo
(perāṭrin..)

hṛdayābhilāṣaṅṅaḽ mūgamāy lāḽicca
mūvandikkuyilāy nī (2)
īṟan yāminī iniyuṁ keḽkkānāy
īṇattil pāḍi varāmo
varāmo varāmo
(perāṭrin..)