മാനം പളുങ്കുപെയ്തു അവനിന്‍
നാണപ്പൂമൊട്ടിന്മേല്‍ വീണുടഞ്ഞു
ഞാനതിലൊന്നായിരുന്നെങ്കിലോ ഒരു
മാണിക്യമായേനേ നീയത്
മാറില്പ്പതിച്ചേനേ
ഈറന്‍ തുകിലിനുള്ളിലൊളിക്കും
താരുണ്യഭംഗിയോടെ
കാറ്റില്നീയൊഴുകുമ്പോള് നിന്നിലെ
കര്‍പ്പൂരം ജ്വലിക്കുമ്പോള്‍
നിന്നില്‍ വിടരുന്ന പ്രാണഹര്‍ഷങ്ങളില്‍
ഒന്നായിരുന്നെങ്കിലോ
നിന്റെ സൌരഭ്യം വാസന്തപുഷ്പങ്ങള്തന്
നെഞ്ചില്‍ നിറച്ചേനേ ഞാന്‍
നെഞ്ചില്‍ നിറച്ചേനേ
മൂടും കുളിരിനുള്ളില്‍ മുളയ്ക്കും
മൂകാനുരാഗവുമായി
മോഹിച്ചുനില്ക്കുമ്പോള് നിന്മുഖം
ദാഹിച്ചുതുടുക്കുമ്പോള്
നിന്നില്‍ ചാലിക്കുന്ന വര്‍ണ്ണചിത്രങ്ങളില്‍
ഒന്നായിരുന്നെങ്കിലോ
നിന്റെ സംഗീതം ജലതരംഗങ്ങള്തന്
ചുണ്ടില്പകര്ന്നേനേ ഞാന്‍
ചുണ്ടില്പകര്ന്നേനേ....