ഒരമ്മ പെറ്റു വളര്‍ത്തിയ കിളികള്‍ ഓമനപ്പൈങ്കിളികള്
പെരിയാറിന് തീരത്തൊരു അരയാലിന് കൊമ്പിന്മേല്
ഒരുമിച്ചു കൂട് കെട്ടി -ഒരു കാലം
ഒരുമിച്ചു കൂട് കെട്ടി
തളിരിട്ട ചില്ലകളില്‍ ഊയലാടി അവര്‍ താമരക്കുളങ്ങളില്‍ നീരാടി - 2
ആകാശപ്പൊയ്കയുടെ കടവില്‍ ഒരാണ്കിളി അത് കണ്ടു കൊതിച്ചു നിന്നു
ആണ്‍കിളി അത് കണ്ടു കൊതിച്ചു നിന്നു
ഒരു കിളിപ്പെണ്ണിനെ കണ്ണ് വച്ചു അവനോമനപ്പേര് വിളിച്ചു - 2
മാനത്തു കാവിലേക്കു പറന്നേ പോയി പെണ്ണ്
മഴവില്ലിന് കൊമ്പിന്മേല് ആടാന്‍ പോയി
കാലമാം വേടനൊരമ്പെയ്തു അവള് പീലി ചിറകറ്റു താഴെ വീണു - 2
ഒരു കൂട്ടില്‍ വളര്‍ന്നവര്‍ അകന്നേ പോയി
ഓമന പൈങ്കിളികള്‍ പിരിഞ്ഞേ പോയി - 2