Penne nin kannile

പെണ്ണേ നിന്‍ കണ്ണിലെ
Year
Language

പെണ്ണേ നിന്‍ കണ്ണിലെ കാമത്തിന്‍ വില്ലുകള്‍
തേനമ്പൊരായിരം തൊടുത്തു നില്‍ക്കവേ
ഉള്ളിന്റെയുള്ളില് പൊള്ളുന്ന നൊമ്പരം -
കള്ളീ എന്‍ കൈകളില്‍ കുഴഞ്ഞു വീഴ്‌ക നീ.

സ്വപ്നത്തിലിന്നലെ എന്നെ പുണര്‍ന്നുവോ?
സ്വര്‍ഗീയ ചിന്തകള്‍ പകര്‍ന്നു തന്നുവോ>
മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ
മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ? (പെണ്ണേ നിന്‍ ‍)

ചുണ്ടത്തു മുട്ടി മുട്ടി നില്‍ക്കയല്ലേ നീ
വണ്ടിന്റെ മുന്‍പില്‍ കണ്‍തുറന്ന പൂവു നീ
വരൂ വരൂ വരൂ വരൂ
വരൂ വരൂ വരൂ വരൂ വസന്തമേ (പെണ്ണേ നിന്‍ )

ചൂടാത്ത പൂവു ചൂടി ഞാനൊരുങ്ങിയോ?
പാടാത്ത പാട്ടു കേട്ടു ഞാനുറങ്ങിയോ?
തളിര്‍മുഖം തലോടലില്‍
തളിര്‍മുഖം തലോടലില്‍ ചുവന്നുവോ?

പെണ്ണേ നിന്‍ കണ്ണില് കാമത്തിന്‍ വില്ലുകള്‍
തേനമ്പൊരായിരം തൊടുത്തു നില്‍ക്കവേ
മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ
മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ

ലലാലലാലല ലലാലലാലല
ലലാലലാലല ലലാലലാലല

pĕṇṇe nin kaṇṇilĕ kāmattin villugaḽ
tenambŏrāyiraṁ tŏḍuttu nilkkave
uḽḽinṟĕyuḽḽil pŏḽḽunna nŏmbaraṁ -
kaḽḽī ĕn kaigaḽil kuḻaññu vīḻ‌ka nī.

svapnattilinnalĕ ĕnnĕ puṇarnnuvo?
svargīya sindagaḽ pagarnnu tannuvo>
mānattilambiḽi maṅṅittuḍaṅṅave
māṟil kiḍattiyĕnnĕ omaniccuvo? (pĕṇṇe nin )

suṇḍattu muṭṭi muṭṭi nilkkayalle nī
vaṇḍinṟĕ munpil kaṇduṟanna pūvu nī
varū varū varū varū
varū varū varū varū vasandame (pĕṇṇe nin )

sūḍātta pūvu sūḍi ñānŏruṅṅiyo?
pāḍātta pāṭṭu keṭṭu ñānuṟaṅṅiyo?
taḽirmukhaṁ taloḍalil
taḽirmukhaṁ taloḍalil suvannuvo?

pĕṇṇe nin kaṇṇil kāmattin villugaḽ
tenambŏrāyiraṁ tŏḍuttu nilkkave
mānattilambiḽi maṅṅittuḍaṅṅave
māṟil kiḍattiyĕnnĕ omaniccuvo

lalālalālala lalālalālala
lalālalālala lalālalālala