Penne neeyen

പെണ്ണേ നീയെന്‍
Year
Language

പെണ്ണേ നീയെന്‍ നെഞ്ചുരുക്കി
മാല തീര്‍ക്കാന്‍ വന്നതോ
കണ്ണേ നീയെന്‍ കണ്ണടര്‍ത്തി
മാറില്‍ ചൂടാന്‍ വന്നതോ
ഇതാണോ വിലോലേ നീയരുളും നീതികള്‍
ഇതാണോ കുമാരി നിന്നലിവിന്‍ രീതികള്‍
പൊന്നേ നീയെന്നാശ നുള്ളി
മാല കോര്‍ക്കാന്‍ വന്നതോ
കണ്ണേ എന്നില്‍ കണ്ണുടക്കി
പാട്ടിലാക്കാന്‍ വന്നതോ
ഇതാണോ ചങ്ങാതി നീ അരുളും നീതികള്‍
ഇതാണോ പൂമാരാ നിന്നലിവിന്‍ രീതികള്‍
(പെണ്ണേ )

ചുമ്മാതെന്റെ ജീവിതം പൊടിയില്‍ വീഴ്ത്തല്ലേ
അയ്യോ എന്റെ മാനസം തീയിലാഴ്ത്തല്ലേ
തെളിഞ്ഞാല്‍ മേടമാസം നീ
നടന്നാല്‍ രാജഹംസം നീ
കിനിക്കും നിന്റെ വാക്യങ്ങള്‍
ചതിക്കും പിന്നെ യോഗ്യന്മാര്‍
അടുത്തു വന്നാലും ശരിക്കു കേട്ടാലും ജീവനാദങ്ങള്‍ (2)
(പൊന്നേ )
(കണ്ണേ നീയെന്‍ )

മധുരം എത്ര മധുരം ഉള്ളം തരളിതമാക്കും പ്രേമമേ
മധുരം എത്ര മധുരം കല്ലും കാഞ്ചനമാക്കും രാഗമേ
അറിയാതെ വിടരും നീ
നിറയാതെ നിറയും നീ
മലരിടും ചിരികളില്‍ കുളിരിടും മൊഴികളില്‍
യൌവ്വനം പൂകുമ്പോള്‍
(തെളിഞ്ഞാല്‍ )
(കിനിക്കും )

(പെണ്ണേ )

pĕṇṇe nīyĕn nĕñjurukki
māla tīrkkān vannado
kaṇṇe nīyĕn kaṇṇaḍartti
māṟil sūḍān vannado
idāṇo vilole nīyaruḽuṁ nīdigaḽ
idāṇo kumāri ninnalivin rīdigaḽ
pŏnne nīyĕnnāśa nuḽḽi
māla korkkān vannado
kaṇṇe ĕnnil kaṇṇuḍakki
pāṭṭilākkān vannado
idāṇo saṅṅādi nī aruḽuṁ nīdigaḽ
idāṇo pūmārā ninnalivin rīdigaḽ
(pĕṇṇe )

summādĕnṟĕ jīvidaṁ pŏḍiyil vīḻttalle
ayyo ĕnṟĕ mānasaṁ tīyilāḻttalle
tĕḽiññāl meḍamāsaṁ nī
naḍannāl rājahaṁsaṁ nī
kinikkuṁ ninṟĕ vākyaṅṅaḽ
sadikkuṁ pinnĕ yogyanmār
aḍuttu vannāluṁ śarikku keṭṭāluṁ jīvanādaṅṅaḽ (2)
(pŏnne )
(kaṇṇe nīyĕn )

madhuraṁ ĕtra madhuraṁ uḽḽaṁ taraḽidamākkuṁ premame
madhuraṁ ĕtra madhuraṁ kalluṁ kāñjanamākkuṁ rāgame
aṟiyādĕ viḍaruṁ nī
niṟayādĕ niṟayuṁ nī
malariḍuṁ sirigaḽil kuḽiriḍuṁ mŏḻigaḽil
yaൌvvanaṁ pūgumboḽ
(tĕḽiññāl )
(kinikkuṁ )

(pĕṇṇe )