Pedamaan mili

പേടമാന്‍ മിഴി
Year
Language

Peda maan mizhi parayoo

പേടമാന്‍മിഴി പറയൂ
പണ്ടെനിക്കായ്‌ നീ താമരയിലയില്‍
നിന്‍റെ നഖേന്ദു മരീചികളാല്‍
എഴുതി ഒഴുക്കിയ പ്രേമലേഖനം എവിടെ ..
എവിടെ പറയൂ ..

കാളിദാസ കവിഭാവനയതിനെ
കാവ്യ തല്ലജമാക്കി [2]
കണ്വതപോവന വസന്ത വാടിയില്‍
വനജോത്സ്ന മലരാക്കി
പടരൂ.. ഇനി പടരൂ..ഈ തേന്മാവില്‍
നീ പടരൂ.. ഇനി പടരൂ ...
(പേടമാന്‍മിഴി)

ദീര്‍ഘപാംഗന്‍ എന്ന മാന്‍കിടാവിനും
കൂട്ടുകാരിയായ് മാറി [2]
നിത്യവിനോദിനി നിന്‍ മണി മാറിലെ
നിറയൌവ്വനവും നീയും
മുറുക്കൂ.. ഒന്നു മുറുക്കൂ ..
ഈ മരവുരി വീണ്ടും
മുറുക്കൂ .. ഒന്നു മുറുക്കൂ ...
(പേടമാന്‍മിഴി)

Peda maan mizhi parayoo

peḍamānmiḻi paṟayū
paṇḍĕnikkāy‌ nī tāmarayilayil
ninṟĕ nakhendu marīsigaḽāl
ĕḻudi ŏḻukkiya premalekhanaṁ ĕviḍĕ ..
ĕviḍĕ paṟayū ..

kāḽidāsa kavibhāvanayadinĕ
kāvya tallajamākki [2]
kaṇvadabovana vasanda vāḍiyil
vanajotsna malarākki
paḍarū.. ini paḍarū..ī tenmāvil
nī paḍarū.. ini paḍarū ...
(peḍamānmiḻi)

dīrghabāṁgan ĕnna mānkiḍāvinuṁ
kūṭṭugāriyāy māṟi [2]
nityavinodini nin maṇi māṟilĕ
niṟayaൌvvanavuṁ nīyuṁ
muṟukkū.. ŏnnu muṟukkū ..
ī maravuri vīṇḍuṁ
muṟukkū .. ŏnnu muṟukkū ...
(peḍamānmiḻi)