പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാളു്....
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണു്....
പവിഴമുന്തിരിത്തോപ്പിൽ നിന്നും
പറന്നു വന്നൊരു നാളു്....
മനസ്സിലിത്തിരി മധുരവുമായ്
ഒരുങ്ങി നിൽക്കണ പെണ്ണു്....
ഒരുങ്ങി നിൽക്കണ പെണ്ണു്....(2)
പണ്ടൊരോട്ടവണ്ടിയിൽ വന്നു്
ഹോണടിച്ചു് താളം പിടിച്ചു്..(2)
കള്ളം ചൊല്ലി വെള്ളവും വാങ്ങി
കണ്ണെറിഞ്ഞു നിന്നൊരു വമ്പൻ..
വരുമല്ലൊ വരുമല്ലൊ മണവാട്ടി..ഒന്നും
അറിഞ്ഞില്ലെന്നിരിക്കണം പുതുനാരി...(2)
കടലുപോലുള്ള കണ്ണിൽ നിന്നും
കറുത്ത മീനിന്റെ ചാട്ടം...(2)
തളിരുപോലുള്ള കവിളിലിപ്പം
ചുവന്ന പൂവണിത്തോട്ടം...(2)
കരളിൽ നിന്നും തിരഞ്ഞെടുക്കും
മൊഴികളൊന്നിച്ചു ചേർത്തു്...
പെരുത്തു നന്മകൾ നേരുന്നു ഞാൻ...
നിനക്കു പെങ്ങളേ ഇന്നു്....
(പവിഴമുന്തിരി....)
ചുണ്ടിലല്പം മീശയും വെച്ചു്
നെഞ്ചിലല്പം ആശയും വെച്ചു്..(2)
തലയിൽ പുത്തൻ തൊപ്പിയും വെച്ചു്...
ഗമയിൽ അങ്ങനെ കാലും വെച്ചു്...
വരണുണ്ടു് വരണുണ്ടു് പുതുമാരൻ ആഹാ...
വരണുണ്ടു് വരണുണ്ടു് മണവാളൻ...
വരണുണ്ടു് വരണുണ്ടു് പുതുമാരൻ ആഹാ...
വരണുണ്ടു് വരണുണ്ടു് മണവാളൻ...
(പവിഴമുന്തിരി....)