Pavilakkunnil

പവിഴക്കുന്നില്‍
Work
Year
Language

പവിഴക്കുന്നില്‍ പളുങ്കുമലയില്‍
പനിനീര്‍ പൂങ്കുലകള്‍
പകലവനന്തിക്കറുത്തു കൂട്ടിയ
പനിനീര്‍ പൂങ്കുലകള്‍ (പവിഴക്കുന്നില്‍)

പറന്നു പറന്നു പറന്നുകേറും പച്ചക്കുരുവികളേ
വേല കഴിഞ്ഞു മടങ്ങുമ്പോഴാ
വേണുഗാനം കേള്‍ക്കണ്ടേ
വേണുഗാനം കേള്‍ക്കണ്ടേ (പവിഴക്കുന്നില്‍)

മരതകമലകള്‍ വിട്ടുവരുന്നൊരു
മാടുകളേ കുഞ്ഞാടുകളേ
നാളേ പുലരും നേരമൊരിത്തിരി
പാലുകറക്കാന്‍ വന്നാട്ടേ

ഓടക്കാട്ടിലൊളിച്ചു കളിക്കും
കോടക്കാറ്റേ പൂങ്കാറ്റേ
കിടന്നുറങ്ങാന്‍ പോകുമ്പോള്‍ നീ
കടം തരാമോ കൈവിശറി
കടം തരാമോ കൈവിശറി (പവിഴക്കുന്നില്‍)

paviḻakkunnil paḽuṅgumalayil
paninīr pūṅgulagaḽ
pagalavanandikkaṟuttu kūṭṭiya
paninīr pūṅgulagaḽ (paviḻakkunnil)

paṟannu paṟannu paṟannugeṟuṁ paccakkuruvigaḽe
vela kaḻiññu maḍaṅṅumboḻā
veṇugānaṁ keḽkkaṇḍe
veṇugānaṁ keḽkkaṇḍe (paviḻakkunnil)

maradagamalagaḽ viṭṭuvarunnŏru
māḍugaḽe kuññāḍugaḽe
nāḽe pularuṁ neramŏrittiri
pālugaṟakkān vannāṭṭe

oḍakkāṭṭilŏḽiccu kaḽikkuṁ
koḍakkāṭre pūṅgāṭre
kiḍannuṟaṅṅān pogumboḽ nī
kaḍaṁ tarāmo kaiviśaṟi
kaḍaṁ tarāmo kaiviśaṟi (paviḻakkunnil)