പൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും
പരമപാവനയല്ലോ
മണിമുത്തുച്ചിപ്പികള്‍ കടലിലാണെങ്കിലും
മനുഷ്യര്‍ തിരയുകയാണല്ലൊ
മുള്‍ച്ചെടിത്തണ്ടില്‍....
മുള്‍ച്ചെടിത്തണ്ടില്‍ നിന്നല്ലോ വിരിയുന്നു
പനിനീര്‍ മുകുളങ്ങള്‍..
ഇളം കാറ്റുവന്നതില്‍ ഇലത്താളമിടുന്നതില്‍
ഇനിയും പിഴയെന്തുപറയാന്‍ -പൂവിനെ
ഇനിയും പിഴയെന്തു പറയാന്‍!
വീണുടഞ്ഞീടും ഹൃദയത്തിനുള്ളില്‍ കെടാവിളക്കല്ലേ
അടിമുടി ആഭരണം തരുണികള്‍ ചൂടുമ്പോള്‍
അണിയുന്നതു നിന്നെമാത്രം- ഞാന്‍
അണിയുന്നതു നിന്നെമാത്രം