Pattuveluppinu

പത്തുവെളുപ്പിനു
Work
Year
Language

പത്തു വെളുപ്പിനു മുറ്റത്തു നില്‍ക്കണ
കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത് എന്‍റെ
കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
ആ.............

വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
പഞ്ചമിച്ചന്ദ്രനു പാലൂട്ട്
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിനു
കല്ലടിക്കോട്ടൂന്നു കല്യാണം

കല്യാണപ്പെണ്ണിനും ചെക്കനും ഇന്ന്
കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്
നാക്കിലനിറപറ പൂക്കുല പൊന്‍കണി
നാലും വെച്ചുള്ളൊരു വരവേല്‍പ്പ്

മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്
പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്‍റെ മോറു ചെന്താമര

pattu vĕḽuppinu muṭrattu nilkkaṇa
kastūrimullaykk kādugutt ĕnṟĕ
kastūrimullaykk kādugutt
ā.............

vilvādrināthan paḽḽiyuṇarumboḽ
pañjamiccandranu pālūṭṭ
vaḽḽuvanāṭṭilĕ sundarippĕṇṇinu
kallaḍikkoṭṭūnnu kalyāṇaṁ

kalyāṇappĕṇṇinuṁ sĕkkanuṁ inn
kiḽḽikkuṟiśśiyil varavelpp
nākkilaniṟabaṟa pūkkula pŏnkaṇi
nāluṁ vĕccuḽḽŏru varavelpp

mānattu rātriyil puḽḽippulikkaḽi
māyannūrkkāvil pāvakkūtt
pĕṇṇinu rātriyil pūttiruvādira
sĕkkanṟĕ moṟu sĕndāmara