Pattudayaada

പട്ടുടയാട
Year
Language

പട്ടുടയാടയുടുത്തോരഴകിന്‍
പവിഴച്ചുണ്ടില്‍ മന്ദഹാസം
അരികെയിരിക്കും കാമദേവന്റെ
കണ്ണില്‍ കുസൃതി വിലാസലാസ്യം
(പട്ടുടയാട...)

ചിരിയും കളിയും ശൃംഗാരഭാവവും
കവിളില്‍ ലജ്ജാസിന്ദൂരലേപവും
കരളേ ഇനി നീ എന്തെന്തു മധുരം
കവര്‍ന്നൂ... കവര്‍ന്നൂ...
കാമാവനാഴിയില്‍ നിന്നും...
(പട്ടുടയാട...)

കന്യാഹൃദയം കവര്‍ന്ന കള്ളന്റെ
കടമിഴിക്കോണില്‍ മറഞ്ഞിരുന്നു
കഥയും... കാവ്യവും...
എഴുതും മന്മഥന്‍ അറിയാതെ
(പട്ടുടയാട...)

paṭṭuḍayāḍayuḍuttoraḻagin
paviḻaccuṇḍil mandahāsaṁ
arigĕyirikkuṁ kāmadevanṟĕ
kaṇṇil kusṛti vilāsalāsyaṁ
(paṭṭuḍayāḍa...)

siriyuṁ kaḽiyuṁ śṛṁgārabhāvavuṁ
kaviḽil lajjāsindūralebavuṁ
karaḽe ini nī ĕndĕndu madhuraṁ
kavarnnū... kavarnnū...
kāmāvanāḻiyil ninnuṁ...
(paṭṭuḍayāḍa...)

kanyāhṛdayaṁ kavarnna kaḽḽanṟĕ
kaḍamiḻikkoṇil maṟaññirunnu
kathayuṁ... kāvyavuṁ...
ĕḻuduṁ manmathan aṟiyādĕ
(paṭṭuḍayāḍa...)