Pattu petra

പത്തു പെറ്റ
Year
Language

പത്തു പെറ്റ മുത്തിക്ക് പുത്തരിയുണ്ണാന്‍
ഒത്തു വന്നല്ലോ പുത്തനൊരു മണവാളന്‍ (പത്തു പെറ്റ )
നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി
നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി
വാ മുത്തീ വരൂ മുത്തീ
(പത്തു പെറ്റ )

തൊണ്ണരിപ്പിലെ താടിയാട്ടി പെണ്ണ് കാണാന്‍ മുത്തനെത്തി
തൊണ്ണരിപ്പിലെ താടിയാട്ടി പെണ്ണ് കാണാന്‍ മുത്തനെത്തി

വടിയൂന്നി മൂന്നു കാലില്‍
നടു മടങ്ങി ഇങ്ങെത്തി
(പത്തു പെറ്റ )

തളിര്‍ വെറ്റില കളിയുരലില്‍ കളിയടക്ക ചേര്‍ത്തിടിച്ചു
പഴുക്കു പ്ലാവില വെണ്ണ തൈലം
കൊഴുക്കെ തേച്ചു ചൂടാക്കി
വറുത്തുപ്പേരി കല്ലുരലില്‍
നറു നുറുങ്ങനെ പൊടിച്ചെടുത്തു
പുതു മുത്തന് കല്യാണം
മുത്തിക്കോ പുതു നാണം
(പത്തു പെറ്റ )

pattu pĕṭra muttikk puttariyuṇṇān
ŏttu vannallo puttanŏru maṇavāḽan (pattu pĕṭra )
nīṇḍiḻayuṁ mulagaḽālĕ nīḽĕ vaḻi tūttu vāri
nīṇḍiḻayuṁ mulagaḽālĕ nīḽĕ vaḻi tūttu vāri
vā muttī varū muttī
(pattu pĕṭra )

tŏṇṇarippilĕ tāḍiyāṭṭi pĕṇṇ kāṇān muttanĕtti
tŏṇṇarippilĕ tāḍiyāṭṭi pĕṇṇ kāṇān muttanĕtti

vaḍiyūnni mūnnu kālil
naḍu maḍaṅṅi iṅṅĕtti
(pattu pĕṭra )

taḽir vĕṭrila kaḽiyuralil kaḽiyaḍakka serttiḍiccu
paḻukku plāvila vĕṇṇa tailaṁ
kŏḻukkĕ teccu sūḍākki
vaṟuttupperi kalluralil
naṟu nuṟuṅṅanĕ pŏḍiccĕḍuttu
pudu muttan kalyāṇaṁ
muttikko pudu nāṇaṁ
(pattu pĕṭra )