Pattiniyaal pallaykkullil

പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍
Year
Language

പട്ടിണിയാല്‍... ഓ...
പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം
ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം
അയ്യാ
ആട്ടമറിയാത്താനുമാടിപ്പോകും വള
ച്ചാട്ടമറിയാത്തവനും ചാടിപ്പോകും

വീട്ടിനുള്ളില്‍ വിരുന്നുണ്ടു വീട്ടികേറ്റിയിരുന്നെങ്കില്‍
നാട്ടുകാരെ പഴിപറയാന്‍ നോട്ടമിട്ടീടും
പിന്നെകൂട്ടുകാരെ ചതിക്കുവാന്‍ കാത്തിരുന്നീടും

കൂടുവിട്ടു കൂട്ടം വിട്ടു നാടുചുറ്റും കുരുവിപ്പെണ്ണെ...
നാടായ നാടെല്ലാം നമുക്കുസ്വന്തം ഇന്നു
നാട്ടിലെല്ലാ കൂട്ടരോടും നമുക്കു ബന്ധം

ഏതുവേഷംകെട്ടിയാലും ഏതുഭാഷ ചൊല്ലിയാലും
പാതവക്കില്‍ താമസക്കാര്‍ നമ്മുടെ കൂട്ടം
ഇന്നു പാരിലേതു വേലയിലും നമുക്കു നോട്ടം

പാടിയാടി ജീവിതപ്പോരാടിയാടി രാപ്പകലീ
പാതിവയര്‍ ശാപ്പിടുവാന്‍ നമ്മുടെ നോട്ടം
അതിനേതുവേഷം കെട്ടിയാലുമില്ലതില്‍ കോട്ടം

paṭṭiṇiyāl... o...
paṭṭiṇiyāl paḽḽaykkuḽḽil pāṇḍimeḽaṁ
ini pāṭṭuvaruṁ kūttuvaruṁ veṇḍuvoḽaṁ
ayyā
āṭṭamaṟiyāttānumāḍippoguṁ vaḽa
scāṭṭamaṟiyāttavanuṁ sāḍippoguṁ

vīṭṭinuḽḽil virunnuṇḍu vīṭṭigeṭriyirunnĕṅgil
nāṭṭugārĕ paḻibaṟayān noṭṭamiṭṭīḍuṁ
pinnĕgūṭṭugārĕ sadikkuvān kāttirunnīḍuṁ

kūḍuviṭṭu kūṭṭaṁ viṭṭu nāḍusuṭruṁ kuruvippĕṇṇĕ...
nāḍāya nāḍĕllāṁ namukkusvandaṁ innu
nāṭṭilĕllā kūṭṭaroḍuṁ namukku bandhaṁ

eduveṣaṁkĕṭṭiyāluṁ edubhāṣa sŏlliyāluṁ
pādavakkil tāmasakkār nammuḍĕ kūṭṭaṁ
innu pāriledu velayiluṁ namukku noṭṭaṁ

pāḍiyāḍi jīvidapporāḍiyāḍi rāppagalī
pādivayar śāppiḍuvān nammuḍĕ noṭṭaṁ
adineduveṣaṁ kĕṭṭiyālumilladil koṭṭaṁ