Patmadeertthakkarayil

പദ്‌മതീര്‍ത്ഥക്കരയില്‍
Work
Year
Language

പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട്......
പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട്
പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചകപ്പൂമരക്കൊമ്പ്
പിച്ചകപ്പൂമരക്കൊമ്പിൽ രണ്ട് ചിത്തിരമാസക്കിളികൾ
ഓരോ കിളിയെയും പാടിയുറക്കാൻ.... ഓമനത്തിങ്കൾ താരാട്ട്
ഓമനത്തിങ്കൾ താരാട്ട്....
പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട്....

ആണ്ടോടാണ്ട് പിറന്നാള് ആട്ടപ്പിറന്നാൾ തിരുനാള്
അമ്മയിടം കവിളുമ്മ വെയ്ക്കും...
അച്ഛൻ വലംകവിളുമ്മ വെയ്ക്കും...
അമ്മയിടം കവിളുമ്മ വെച്ചും അച്ഛൻ വലംകവിളുമ്മ വെച്ചും
തലോലിച്ചു വളർത്തും ഞാനൊരു കടിഞ്ഞൂൽമുത്തല്ലോ...
ഞാൻ കടിഞ്ഞൂൽമുത്തല്ലോ...ഞാ‍ൻ കടിഞ്ഞൂൽമുത്തല്ലോ...
ഞാൻ കടിഞ്ഞൂൽ മുത്തല്ലോ...

പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട്
പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചകപ്പൂമരക്കൊമ്പ്

തുമ്പപ്പൂ വിതറും നീലരാവിൽ തുള്ളിക്കളിയ്ക്കുന്ന പൂനിലാവിൽ
തുണ തേടി പെൺകിളി കാത്തിരിയ്ക്കും...ഇണകളിൽ ആൺകിളി അരികിൽ വരും...
തുണ തേടി പെൺകിളി കാത്തിരിയ്ക്കും ഇണകളിൽ ആൺകിളി അരികിൽ വരും
രാവിലുറങ്ങാൻ പാട്ട് പാടും രാഗവും താളവും ചേർത്തു പാടും....
ഞാൻ ചേർത്തു പാടും...
ആരാരോ ആരീരാരോ...

patmadīrtthakkarayil ŏru paccilamāḽigakkāṭ......
patmadīrtthakkarayil ŏru paccilamāḽigakkāṭ
paccilamāḽigakkāṭṭil ŏru piccagappūmarakkŏmp
piccagappūmarakkŏmbil raṇḍ sittiramāsakkiḽigaḽ
oro kiḽiyĕyuṁ pāḍiyuṟakkān.... omanattiṅgaḽ tārāṭṭ
omanattiṅgaḽ tārāṭṭ....
patmadīrtthakkarayil ŏru paccilamāḽigakkāṭ....

āṇḍoḍāṇḍ piṟannāḽ āṭṭappiṟannāḽ tirunāḽ
ammayiḍaṁ kaviḽumma vĕykkuṁ...
acchan valaṁkaviḽumma vĕykkuṁ...
ammayiḍaṁ kaviḽumma vĕccuṁ acchan valaṁkaviḽumma vĕccuṁ
taloliccu vaḽarttuṁ ñānŏru kaḍiññūlmuttallo...
ñān kaḍiññūlmuttallo...ñān kaḍiññūlmuttallo...
ñān kaḍiññūl muttallo...

patmadīrtthakkarayil ŏru paccilamāḽigakkāṭ
paccilamāḽigakkāṭṭil ŏru piccagappūmarakkŏmp

tumbappū vidaṟuṁ nīlarāvil tuḽḽikkaḽiykkunna pūnilāvil
tuṇa teḍi pĕṇgiḽi kāttiriykkuṁ...iṇagaḽil āṇgiḽi arigil varuṁ...
tuṇa teḍi pĕṇgiḽi kāttiriykkuṁ iṇagaḽil āṇgiḽi arigil varuṁ
rāviluṟaṅṅān pāṭṭ pāḍuṁ rāgavuṁ tāḽavuṁ serttu pāḍuṁ....
ñān serttu pāḍuṁ...
ārāro ārīrāro...