ആജന്മസൌഭാഗ്യമേ നിന്റെ
നീലനേത്രങ്ങളില്‍ നീചൂടിനില്‍ക്കുമീ
നീരസം പോലും മനോജ്ഞം
വരൂ നീയെന്റെ രോമാഞ്ചമല്ലേ
എന്റെ ജീവന്റെ സംഗീതമല്ലേ?
ആ.....
പനിനീരുപെയ്യുന്ന മലരേ ഇവള്‍
പരിഭവിച്ചിങ്ങനെ നിന്നാല്‍
ഈ കവിളിലെ കല്‍ഹാരസൂനങ്ങള്‍ പിന്നെയും
കമനീയവര്‍ണ്ണങ്ങള്‍ ചൂടും
നീവെറും കാട്ടുപൂച്ചെണ്ടായി മാറും
ആ.......
സുഖമുള്ള മാവേലിക്കാറ്റേ നിന്റെ
കുളിരുള്ള ചാമരം വീശൂ ഈ
കടമിഴിക്കോണില്‍ നിന്നെരിയുന്ന നീരസം
പരിലാളനങ്ങളാല്‍ മാറ്റു ഈ നറും
മേനിയില്‍ കസ്തൂരി പൂശു
ആ........
കനകാഭിഷേകങ്ങളോടെ നീല
ക്കലയേന്തി നീങ്ങും നിലാവേ
എന്മനസ്സിലെ സങ്കല്‍പ്പ റാണിക്ക്
നിന്നിലും മഹനീയ സൌന്ദര്യമില്ലേ?
എന്‍ പ്രിയയ്ക്കെങ്ങും കളങ്കം ഇല്ലല്ലോ