മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്മൊഴീ
മാൻമിഴീ..മാൻമിഴീ..മധുവായി നീ
ഈ നിറനിശയില് നീയൊരമ്പിളി
പാല്‍ചന്ദ്രികയില്‍ പാതിരാക്കിളി
ഈ രാക്കുളിരില്‍ വിരിയും പൂക്കണി നീ
മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്മൊഴീ
മാനത്തു താരകള്‍ കണ്‍ചിമ്മിയോ
മാരന്റെ തോണി തുഴയും രാവല്ലയോ(മാനത്തു താരകള്‍...)
പാലിന്റെ വെണ്മയും പാട്ടിന്റെ നന്മയും
ജീവന്റെ ഉണ്മയും സ്നേഹിച്ച പെണ്മയും
നീയായിരുന്നു....നിഴലായ് ഞാനലഞ്ഞൂ
മാര്‍ഗഴീ....മാര്‍ഗഴീ..നറു തേന്‍ മൊഴീ
രാവിന്റെ മുല്ലകള്‍ പൂവിട്ടുവോ
രാഗേന്ദു മഞ്ഞുപൊഴിയും നാളല്ലയോ(രാവിന്റെ മുല്ലകള്‍..)
കാടിന്റെ കാന്തിയും കാറ്റിന്റെ തൂവലും
കണ്ണിന്റെ കാഴ്ചയും കാലത്തിന് നേര്‍ച്ചയും
നീയായിരുന്നു....ഹൃദയം പങ്കുവെച്ചൂ....
(മാര്‍ഗഴീ....മാര്‍ഗഴീ...)