Title (Indic)പാരിജാതം പൂത്തതോ WorkPathemaari Year1996 LanguageMalayalam Credits Role Artist Music TK Layan Performer KJ Yesudas Writer Dr P Agnivesh LyricsMalayalamപാരിജാതം പൂത്തതോ പൂനിലാവ് തീര്‍ത്തതോ നിന് കവിള് പൂവിതള്‍ നാണത്താല്‍ തുടുത്തു നിന്നതോ ഓമനേ നിന്നില്‍ പ്രേമം കിനിഞ്ഞതോ (പാരിജാതം ) മധുവോലും അധരം പ്രേമാര്‍ദ്ര നിനദം ഋതുരാഗം മൂളുന്ന സാരംഗിയോ മാര്മണിപ്പൂം കഞ്ചുകത്തില്‍ നീയൊളിക്കും മാതളങ്ങള്‍ എന്നെ നിദ്രാഹീനനാക്കും സായകങ്ങള്‍ (പാരിജാതം ) മൃദുലളിതം ചലനം മദലുളിതം നടനം മൃദുലളിതം ചലനം മദലുളിതം നടനം നിന് മേനി മദനന്റെ മണിവീണയോ തന്ത്രികളില്‍ നീ മീട്ടും അഷ്ടപദി ഗീതകങ്ങള്‍ എന്നെ മുകില്വര്ണ്ണനാക്കും മാധവങ്ങള്‍ (പാരിജാതം ) Englishpārijādaṁ pūttado pūnilāv tīrttado nin kaviḽ pūvidaḽ nāṇattāl tuḍuttu ninnado omane ninnil premaṁ kiniññado (pārijādaṁ ) madhuvoluṁ adharaṁ premārdra ninadaṁ ṛturāgaṁ mūḽunna sāraṁgiyo mārmaṇippūṁ kañjugattil nīyŏḽikkuṁ mādaḽaṅṅaḽ ĕnnĕ nidrāhīnanākkuṁ sāyagaṅṅaḽ (pārijādaṁ ) mṛdulaḽidaṁ salanaṁ madaluḽidaṁ naḍanaṁ mṛdulaḽidaṁ salanaṁ madaluḽidaṁ naḍanaṁ nin meni madananṟĕ maṇivīṇayo tandrigaḽil nī mīṭṭuṁ aṣṭabadi gīdagaṅṅaḽ ĕnnĕ mugilvarṇṇanākkuṁ mādhavaṅṅaḽ (pārijādaṁ )