കല്യാണപ്പെണ്ണിന് താലിയൊരുക്കണ കന്നിപ്പൂവെയില്
കന്നിപ്പൂവെയില്
കണ്ണെഴുതി പൊട്ടുതൊട്ട് കരളിൽ കനവു തൊട്ട്
വരവായ് കന്നിനിലാവ്
(കല്യാണപ്പെണ്ണിന്.....)
തരുമോ പൂതരുമോ വേളിപ്പെണ്ണിനു പൂതരുമോ
വെള്ളിലവള്ളികൾ കിങ്ങിണിത്തോഴികൾ
സ്വർണ്ണമണിത്താലി കോർത്തിടുമോ
(തരുമോ.....)
വേളിയ്ക്കു നിങ്ങളും വാ പൂത്താലിയ്ക്കു മൊട്ടുമായ് വാ - 2
ഞങ്ങടെ കല്യാണം ഈ നാടിന്റെ പൊന്നോണം
തന തന്തന തന്താനെ തന താനന തന്താനെ
(കല്യാണപ്പെണ്ണിന്.....)
മാരൻ മണിമാരൻ കന്നിപ്പെണ്ണിന്റെ മാരൻ ഞാൻ
അമ്പിളിത്താലത്തിൽ ആതിരാത്താലത്തിൽ
ആവണിപൂഞ്ചേല കൊണ്ടുതരും
(മാരൻ....)
വേളിയ്ക്കു നിങ്ങളും വാ മണിത്താലിയ്ക്കു തങ്കം താ - 2
ഞങ്ങടെ പൂമഞ്ചം ഈ നാടിന്റെ രോമാഞ്ചം
തന തന്തന തന്താനെ തന താനന തന്താനെ
(കല്യാണപ്പെണ്ണിന്.....)
വരവായ് കന്നിനിലാവ് - 2