ഹുസുനുല്‍ ജമാലിനെപ്പോൽ
ഹസീനുള്ള രാജാത്തീ.....
ബദറുൽ മുനീറിനായി
നസീബുള്ള റോജാത്തീ....
കണ്ണില്‍ ഇശലുകള്‍ പേറും പെണ്ണേ
നെഞ്ചില്‍ മധുമഴ കൊള്ളും പെണ്ണേ
ഹുസുനുല്‍ ജമാലിനെപ്പോൽ...
ഹസീനുള്ള രാജാത്തീ.....
ബദറുൽ മുനീറിനായി.....
നസീബുള്ള റോജാത്തീ....
അഴകുള്ള മണിമാരന്‍
അരികില്‍ വന്നണയുമ്പോള്‍
കവിളില്‍ മഴവിൽക്കിളികള്‍
തഴുകും നിമിഷങ്ങളില്‍.....
ഹുസുനുല്‍ ജമാലിനെപ്പോൽ
ഹസീനുള്ള രാജാത്തീ.....
ബദറുൽ മുനീറിനായി
നസീബുള്ള റോജാത്തീ....
കണ്ണില്‍ ഇശലുകള്‍ പേറും പെണ്ണേ
പെണ്ണേ.........
വേണ്ട വേണ്ടാ നിന്നില്‍ നാണം
മറിമാനിന് മിഴിയാളേ
അതുമാറും നേരമായി
പിരിശപ്പൊന്മാനേ...
(വേണ്ട വേണ്ടാ...)
പുളകമാരിയില് അകം മുങ്ങവേ
മധുരചിന്തകള്‍ നിറം പെയ്യവേ
തമ്മില്‍ നല്കാനായ്
മോഹമലരുകള്‍ കോര്‍ക്കുമ്പോള്‍...
ഹുസുനുല്‍ ജമാലിനെപ്പോൽ
ഹസീനുള്ള രാജാത്തീ.....
ബദറുൽ മുനീറിനായി
നസീബുള്ള റോജാത്തീ....
കണ്ണില്‍ ഇശലുകള്‍ പേറും പെണ്ണേ
പെണ്ണേ.........
വിണ്ണില്‍ നിന്നും പൈങ്കിളികള്‍
കെസ്സ് മൂളും നാളല്ലോ
പൂങ്കിനാവിന്‍ തൂവൽക്കൂടു്
കൂട്ടും നാളല്ലോ...
(വിണ്ണില്‍ നിന്നും...)
മൊഴികള്‍ തങ്ങളില്‍ മിഴികള്‍ മാറവേ
അവയില്‍ തേന്‍കണം കരളിലോലവേ
എന്നും കാരുണ്യം
നിന്നിലഹദവന് ചൊരിയട്ടെ....
ഹുസുനുല്‍ ജമാലിനെപ്പോൽ
ഹസീനുള്ള രാജാത്തീ.....
ബദറുൽ മുനീറിനായി
നസീബുള്ള റോജാത്തീ....
കണ്ണില്‍ ഇശലുകള്‍ പേറും പെണ്ണേ
പെണ്ണേ.........