കുളിരോളമായ് നെഞ്ചില്‍ വന്നു പുല്കി നില്ക്കുന്നു സ്നേഹം
തളിരാമ്പല്‍ പോലെ എന്റെയുള്ളില്‍ വിരിഞ്ഞു നില്ക്കുന്നു മോഹം
ഒളിവീശും പൂനിലാവില്‍ കളി ചൊല്ലും കായല്‍ പോലെ
വിളയാടിടുന്ന വരവര്‍ണ്ണിനി
കാണുമ്പോളെല്ലാം മറന്നു കരളിലെ മൈന പിടഞ്ഞു
കണ്ണുനീര് ഓര്‍മ്മകളെല്ലാം നിന് മൃദുഹാസത്താല് മാഞ്ഞു
കൊലുസ്സണിഞ്ഞു നീ നടമാടവേ വയല്‍വരമ്പിലോ കിളി പാടുന്നു
കനവിന്റെ ഓടം തുഴയുന്നു നാം
പുന്നാരപ്പാട്ടുകള്‍ പാടി സല്ലാപത്തേന്കുളിര് തൂകി
ഇന്നെന്റെ ജീവന്റെ കൊമ്പില്‍ പൊന്നൂഞ്ഞാലാടാന്‍ നീ വന്നു
മൗനരാഗങ്ങള്‍ മിഴിത്തുമ്പിനാല്‍ മനസ്സിന് വീണയാല്‍ മീട്ടുന്നു നീ
മഴവില്ലു പോലെ തെളിയുന്നു നീ