enthorishatmanenenikk chanthamulla penne
എന്തൊരിഷ്ടമാണെനിക്കു ചന്തമുള്ള പെണ്ണേ
വിണ്ണിലുള്ളൊരേതു ശില്പി തീർത്തതാണു നിന്നെ
എന്തൊരിഷ്ടമാണെനിക്കു പണ്ടു തൊട്ടു തന്നെ
മണ്ണിലേക്കയച്ചതാണെനിക്കു വേണ്ടി നിന്നെ
ആരും ചൂടാത്ത സൂനമാണു നീ
ആരും പാടാത്ത രാഗമാണൂ നീ
(എന്തൊരിഷ്ടമാണെനിക്കു...)
മഞ്ചലേറി നെഞ്ചകത്തു വന്ന രാധയല്ലേ (2)
പഞ്ചപുഷ്പ ബാണമേറ്റതെന്റെ ഉള്ളിലല്ലേ
ഉള്ളിലുള്ള വെണ്ണ കട്ടെടുത്ത കൃഷ്ണനല്ലേ
ചേല കട്ട കള്ളനല്ലേ എന്റെ കണ്ണനല്ലേ
(എന്തൊരിഷ്ടമാണെനിക്കു...)
മഞ്ഞു പാളി നീക്കി ദൂരെ മേഘ രാജി നോക്കി (2)
നിലാവൊളിഞ്ഞ നാട്ടിലേക്ക് നമ്മളൊത്തു പോകും
നമ്മളൊത്തു ചേർന്നു നെയ്തെടുത്ത സ്വപ്നമെല്ലാം
നാളെ മേലേ മാരിവില്ലു മാലയായി മാറും
നാളെ മേലേ മാരിവില്ലു മാലയായി മാറും
(എന്തൊരിഷ്ടമാണെനിക്കു...)
തും സേ പ്യാർ പ്യാർ പ്യാർ ഹോ ഗയാ
ആഹാ..ആഹാ..
മേരാ ചെയിൻ ചെയിൻ ഹോ ഗയാ
ആഹാ..ആഹാ
മേരി ജാൻ ജാൻ ജാൻ ബൻ ഗയാ
മേരാ ദിൽ ദിൽ ദിൽ ചുരാ ലിയാ