വെണ്ണിലാ വെണ്ണിലാ വിണ്ണിലെ വെണ്ണിലാ
കാണാതെ കണ്ണുപൂട്ടിയങ്ങു ദൂരെ നില്ലെടീ...
ഇക്കരെ നിക്കണ ചക്കരച്ചെക്കനെ
നോക്കാതെ മുകിലിനുള്ളിലങ്ങു മാറി നില്ലെടീ...
ഹേയ്...ഹേ ഹേയ്.....ഹേയ്...ഹേ ഹേയ്.....
കളിപറയും പൂവാലീ
കളമെഴുതും ഇളനിഴലീ
ഇരവിലെന്‍ നിറമുകില്‍ സ്വന്തമായ് മാറ്റും ഞാന്‍....
വെണ്ണിലാ വെണ്ണിലാ വിണ്ണിലെ വെണ്ണിലാ
കാണാതെ കണ്ണുപൂട്ടിയങ്ങു ദൂരെ നില്ലെടീ..
തെന്നലേ...തെന്നലേ...മഴ നിലാത്തെന്നലേ...
ചിലമ്പാടി നില്ല് നില്ല് നില്ല്...ഹൊയ്...
പൊയ്കയില്‍ നീന്തുമെന്‍ പൊന്നാമ്പല്‍ മൊട്ടുകള്‍
കൊതിയ്ക്കാതെ മാറി നില്ല് നില്ല്....
ഏഹേയ്...മയില്‍പ്പീലിയാൽ നിന് മനസ്സില്‍ തൊടുമ്പോള്‍
തുളുമ്പാതെ നീയെന്‍ ഓമലേ....
വെണ്ണിലാ വെണ്ണിലാ വിണ്ണിലെ വെണ്ണിലാ
കാണാതെ കണ്ണുപൂട്ടിയങ്ങു ദൂരെ നില്ലെടീ..
ഉള്ളിലെ മോഹവും ഉയിരിലെ ദാഹവും
ഉറങ്ങാതെ എത്രയെത്ര രാവായ്...ഹോയ്....
ആശകള്‍ ആഴിതന്‍ ആയിരം തിരകളായ്
അടങ്ങാതെ എത്രയെത്ര നാളായ്....
ഓഹോ..തുറക്കാത്ത വാതില്‍ തുറന്നിട്ടുവല്ലോ...
മടിക്കാതെ പോരൂ കണ്മണീ...
(വെണ്ണിലാ വെണ്ണിലാ...)