അമാവാസിയില്‍ ചന്ദ്രനെത്തേടും
അരക്കിറുക്കാ എന്റെ മുഴുക്കിറുക്കാ
പുസ്തകപ്പുഴുവായ് മാറാതെ
പഴയഫാദര് പറഞ്ഞതെറ്റു പാടാതെ
പാവം ദൈവം വാക്കുകളായ്
ഭഗവത്ഗീതയിലുറങ്ങുന്നു
ബൈബിളില്‍ ഖുറാനിലുറങ്ങുന്നു
സ്വര്‍ണ്ണപ്പാളികള്‍ പാകിയമാളിക
ചെകുത്താന് ഭൂമിയിലുയര്ത്തുന്നു
സത്യസുന്ദരി സന്യാസിനിയായ്
നാടുകള്‍ തോറുമലയുന്നു
നന്മയ്ക്കീലോകത്ത് വിലയെന്ത്
നമുക്ക് പോകാനെന്തുണ്ട്?
കഷ്ടം കോവില്ച്ചുമരുകള് പോലും
കറന്സിതന് വെളിച്ചത്തില്‍ കിലുങ്ങുന്നു
കസ്തൂരിതന് മണമറിയാതെ
കഴുതകള്‍ കസ്തൂരിചുമക്കുന്നു
ധര്‍മ്മചിന്തകള്‍ നല്ലപടമായ്
ചിത്ര കഥകളില്‍ തൂങ്ങുന്നു
നന്മയ്ക്കീ ലോകത്ത് വിലയെന്ത്
നമുക്കു പോകാനെന്തുണ്ട്?