Parihaaramillaatta

പരിഹാരമില്ലാത്ത
Work
Year
Language

പരിഹാരമില്ലാത്ത പാപമുണ്ടോ
ചെയ്യരുതാത്ത പിഴകളിന്നെത്രയോ
ചെയ്തുപോയെങ്കിലും എൻപിതാവേ
നീയവയൊക്കെയും ഏറ്റുപൊറുക്കണേ
നീതിക്കു നീതിയായ്‌ നിന്നവനേ

അന്യർ തൻ പാപക്കുരിശു ചുമക്കുവാൻ
മന്നിൽ പിറന്നവനേ
ഇന്നുമുതൽ നിന്റെ പുണ്യ വെളിച്ചത്തിൽ
ഇവരെ നയിക്കേണമേ
ഇവരെ നയിക്കേണമേ

parihāramillātta pābamuṇḍo
sĕyyarudātta piḻagaḽinnĕtrayo
sĕyduboyĕṅgiluṁ ĕnpidāve
nīyavayŏkkĕyuṁ eṭrubŏṟukkaṇe
nīdikku nīdiyāy‌ ninnavane

anyar tan pābakkuriśu sumakkuvān
mannil piṟannavane
innumudal ninṟĕ puṇya vĕḽiccattil
ivarĕ nayikkeṇame
ivarĕ nayikkeṇame