Parayumo moogaa

പറയുമോ മൂകാ
Year
Language

പറയുമോ മൂകയാമമേ
പൊലിയുമോ പുണ്യതാരകം
ഇരുള്‍‌മൂടുമെന്‍ കിനാവില്‍
തെളിയുന്ന വിണ്‍‌ദീപം
മുറിവാര്‍ന്നൊരെന്റെയുള്ളില്‍
മുറുകുന്ന ശ്രീരാഗം
(പറയുമോ)

ഒരു നേര്‍ത്ത തേങ്ങലായ്
ഉരുകുന്നു നെഞ്ചില്‍ നിന്‍ മൗനം
ഒരു മൂകസാക്ഷിയായ്
എരിയുന്നു ദൂരെ നിന്‍ നാളം
പാതിവഴി പിന്നിടും നിന്റെ പദയാത്രയില്‍
പാതിരകളെയ്തൊരീ ശാപശരമേല്‍ക്കവേ
ശുഭതാരകേ എരിതീയിലോ നീറും ജന്മം
(പറയുമോ)

തപമാര്‍ന്ന സൂര്യനായ്
തിരി താണു വീണുടഞ്ഞാലും
ഒരു ശ്യാമസിന്ധുവായ്
തിരതല്ലുമെന്നുമെന്നില്‍ നീ
ഉള്ളിലഴല്‍ കൊള്ളുമീ നീലജലശയ്യയില്‍
രാത്രിമഴ വീഴുമീ രാഗനിമിഷങ്ങളില്‍
വനചന്ദ്രികേ പൊഴിയുന്നു നീ നോവിന്‍ പാട്ടായ്
(പറയുമോ)

paṟayumo mūgayāmame
pŏliyumo puṇyadāragaṁ
iruḽ‌mūḍumĕn kināvil
tĕḽiyunna viṇ‌dībaṁ
muṟivārnnŏrĕnṟĕyuḽḽil
muṟugunna śrīrāgaṁ
(paṟayumo)

ŏru nertta teṅṅalāy
urugunnu nĕñjil nin maunaṁ
ŏru mūgasākṣiyāy
ĕriyunnu dūrĕ nin nāḽaṁ
pādivaḻi pinniḍuṁ ninṟĕ padayātrayil
pādiragaḽĕydŏrī śābaśaramelkkave
śubhadārage ĕridīyilo nīṟuṁ janmaṁ
(paṟayumo)

tabamārnna sūryanāy
tiri tāṇu vīṇuḍaññāluṁ
ŏru śyāmasindhuvāy
tiradallumĕnnumĕnnil nī
uḽḽilaḻal kŏḽḽumī nīlajalaśayyayil
rātrimaḻa vīḻumī rāganimiṣaṅṅaḽil
vanasandrige pŏḻiyunnu nī novin pāṭṭāy
(paṟayumo)