പറയാന്‍ നാണം പറയാതിരുന്നാല്‍
കരളിന്നകത്തൊരു തീനാളം
പ്രാണസഖീ എന്‍ മൗനാനുരാഗം
പ്രേമലേഖനമായ് വിടര്‍ന്നൂ - ഒരു
കാമലേഖനമായ് വിടര്‍ന്നു!
(പറയാന്‍...)
അനുരാഗദൂതിനു വാക്കുകളാകും
അരയന്നങ്ങള്‍ക്കു നാണം
പറയാതെയറിയാന്‍ വഴിയൊന്നുമീശ്വരന്‍
അരുളീല ഞാനെന്തുവേണം - സഖീ
പരവശന്‍ ഞാനെന്തുവേണം?
(പറയാന്‍...)
അമലാനുരാഗത്തിന്‍ സുരഭിലവനിയില്‍
അണയാനെന്തൊരു മോഹം
പ്രിയമുള്ളവളേ നിന്‍ മൃദുദേഹം
പുണരാനെന്തൊരു ദാഹം - സഖീ
പുണരാനെന്തൊരു ദാഹം!
(പറയാന്‍...)