Parayaade vayyen uyire

പറയാതെ വയ്യെന്‍ ഉയിരേ
Year
Language

പറയാതെ വയ്യെൻ ഉയിരേ നിറയുന്ന നെഞ്ചിൻ പ്രണയം
അറിയാതെ വയ്യെൻ അഴകേ അലിയുന്ന വാക്കിൻ രഹസ്യം
കാതോർക്കയാണെൻ ഹൃദയം നിൻ കൊഞ്ചൽ കേൾക്കാൻ ഇനിയും
(പറയാതെ....)

മാർഗഴിക്കുളിരു പോലെ മാതളം പൂവു പോലെ (2)
ആ മാറിലാരോ ചായുന്നു
അതു കണ്ണനറിയും രാധയോ
നറു വെണ്ണിലാവോ മോഹമോ
(പറയാതെ....)

പൂമഴച്ചിറകു പോലെ പാതിരാച്ചിന്തു പോലെ (2)
ആ.. എന്നെയാരോ മൂടുന്നു
അതു പെയ്തു നിറയും പ്രേമമോ
ഒരു പെണ്ണിലലിയും ദാഹമോ
(പറയാതെ....)

paṟayādĕ vayyĕn uyire niṟayunna nĕñjin praṇayaṁ
aṟiyādĕ vayyĕn aḻage aliyunna vākkin rahasyaṁ
kādorkkayāṇĕn hṛdayaṁ nin kŏñjal keḽkkān iniyuṁ
(paṟayādĕ....)

mārgaḻikkuḽiru polĕ mādaḽaṁ pūvu polĕ (2)
ā māṟilāro sāyunnu
adu kaṇṇanaṟiyuṁ rādhayo
naṟu vĕṇṇilāvo mohamo
(paṟayādĕ....)

pūmaḻacciṟagu polĕ pādirāccindu polĕ (2)
ā.. ĕnnĕyāro mūḍunnu
adu pĕydu niṟayuṁ premamo
ŏru pĕṇṇilaliyuṁ dāhamo
(paṟayādĕ....)