നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ?
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ? (നിറങ്ങള്‍..)
വിരഹ നൊമ്പര തിരിയില്‍ പൂവുപോല്‍
വിടര്‍ന്നോരു നാളം എരിഞ്ഞു നില്‍ക്കുന്നു (നിറങ്ങള്‍..)
ഋതുക്കള്‍ ഓരൊന്നും കടന്നു പോവതിന്‍
പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേ
വെറുമൊരൊര്‍മ്മതന്‍ കിളിന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍
(വെറുമൊരോര്‍മ്മതന്‍...)
നിമിഷപാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണില്‍ ഉതിർന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയജന്മമായ്
പവീഴ ദ്വീപില്‍ ഞാന്‍ ഇരിപ്പതെന്തിനോ?
(അലിഞ്ഞലിഞ്ഞു..)
(നിറങ്ങള്‍..)