Paranyanyailla

പറഞ്ഞില്ല
Year
Language

പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍
എന്‍റെ വേദനയൊന്നും പറഞ്ഞില്ല ഞാന്‍
വേനല്‍നിലാവോടും പറഞ്ഞില്ല ഞാന്‍
വെറുതെ വെറുതേ ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍

പടിയിറങ്ങിപ്പോയ പാതിരാമൈനകള്‍
പണ്ടെന്‍റെ ചിറകില്‍ ഒളിച്ചിരുന്നു
ഈ പാവമാം മനസ്സില്‍ പതിഞ്ഞിരുന്നു
ചാരിയ വാതില്‍ മറവിലിരുന്നു ഞാന്‍
എരിയും തിരിയായ് ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍

മഴനനഞ്ഞേ നില്‍ക്കും പാരിജാതങ്ങള്‍
അമ്മയേപ്പോലെ തളര്‍ന്നുറങ്ങി
ഈ അമ്പിളിപ്പായയില്‍ തനിച്ചുറങ്ങി
പാതിയടഞ്ഞോരാ കണ്ണിലുലാവും
മിഴിനീര്‍മണിയായ് ആരോടുമൊന്നും
(പറഞ്ഞില്ല ഞാന്‍)

paṟaññilla ñānŏnnuṁ paṟaññilla ñān
ĕnṟĕ vedanayŏnnuṁ paṟaññilla ñān
venalnilāvoḍuṁ paṟaññilla ñān
vĕṟudĕ vĕṟude āroḍumŏnnuṁ
paṟaññilla ñān ŏnnuṁ paṟaññilla ñān

paḍiyiṟaṅṅippoya pādirāmainagaḽ
paṇḍĕnṟĕ siṟagil ŏḽiccirunnu
ī pāvamāṁ manassil padiññirunnu
sāriya vādil maṟavilirunnu ñān
ĕriyuṁ tiriyāy āroḍumŏnnuṁ
paṟaññilla ñān ŏnnuṁ paṟaññilla ñān

maḻananaññe nilkkuṁ pārijādaṅṅaḽ
ammayeppolĕ taḽarnnuṟaṅṅi
ī ambiḽippāyayil taniccuṟaṅṅi
pādiyaḍaññorā kaṇṇilulāvuṁ
miḻinīrmaṇiyāy āroḍumŏnnuṁ
(paṟaññilla ñān)