അമ്പാരിമേലെ പഞ്ചാരിമേളം മേളത്തില്‍ കൂടാം താളത്തില്‍ പാടാം
പൊന്നുമോളണിഞ്ഞൊരുങ്ങി വാ (അമ്പാരിമേലേ..)
കല്യാണിമുല്ലേ കല്കണ്ടച്ചില്ലേ
കായാമ്പൂവല്ലേ? നീ പോരുകില്ലേ?
കുഞ്ഞുകുഞ്ഞു പൂങ്കിനാവുമായ് (അമ്പാരിമേലേ..)
കൊലുസ്സിന്റെ കിഞ്ചലോടെ അഴകിന് മഞ്ചലേരി
മയിലിന്റെ കൂട്ടുകാരി കുയിലിന് പാട്ടുപാടി (കൊലുസ്സിന്റെ..)
ഇതിലെ വരൂ
ഇനി നീ വരൂ തളിരേ..(അമ്പാരിമേലേ..)
ഇളം മനസ്സില്‍ തളങ്ങളുമായ് പൂവാംകുരുന്നെ ഇണങ്ങിവരൂ
ഓമല് ചിറകില്‍ പറന്നുവരൂ തുഴഞ്ഞുവരൂ കുണുങ്ങിവരൂ
പുന്നാരം ചൊല്ലി ചൊല്ലി പുന്നാര മോളു വന്നു..
ഉഞ്ഞാന കൊച്ചു വാവ തത്തമ്മേ പൂച്ച പൂച്ച..
അല്ലിയാമ്പലിന്റെ നാമ്പു നീ മുല്ലതന്‍ കുരുന്നു പൂവും നീ (അമ്പാരിമേലേ..)
ambarimele pancharimelam melathil koodam thalathil padam