കരിമിഴി കുരുവികള്‍ കവിത മൂളിയോ
കരളിലെ കുയിലുകള്‍ കവിത പാടിയോ (കരിമിഴി)
കദളിക്കൂമ്പിലെ തേന്‍കണം പോലെ നിന്
അരുമയാം മൊഴികളില്‍ സ്നേഹാമൃതം (കരിമിഴി)
ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാട്ടിലെ പൂമണം വന്നുവോ
ഏത് നെഞ്ചിലോ കിളി പാടിയുണര്‍ന്നു
വന്നേ പൂവിടും കാവിലെ
മലര് നിഴലിതാ കുളിര് നിഴലിതാ
ഇതുവഴി നിന്റെ പാട്ടുമായ് പോരൂ നീ (കരിമിഴി)
ഏതു തോപ്പിലോ കുളിര് മുന്തിരി പൂത്തു
ഏതേതു കൈകളോ പനിനീര് കുടഞ്ഞു
ഏതു കന്യതന്‍ മനമാടി ഉലഞ്ഞു
ഏതു നീരിന് പൂവിതള്‍ത്തുമ്പിലെ
നറു മധുവിതാ ഉതിര്മണികളാല്
കുളിരിതള്ത്തുമ്പില് മൂളും ഈ പൂക്കളില്‍ (കരിമിഴി)