Paradesakkaaranaan

പരദേശക്കാരനാണ്
Year
Language

മ്... ലലലാല്ലലാലലാല....
പരദേശക്കാരനാണ് മുറിമീശക്കാരനാണ്

മുറിമീശക്കാരനല്ല വരമീശക്കാരനാണ്

പരദേശക്കാരനാണ് വരമീശക്കാരനാണ്
പുതുമാരന്‍ മൊഹബ്ബത്തിന്‍ വസന്തമാണ്

പത്തരമാറ്റിന്‍ പുഞ്ചിരിയോടെ
ഒത്തുനടക്കും സോദരരോടെ
ആര്‍ത്തുചിരിക്കും സ്നേഹിതരോടെ
സ്വര്‍ഗ്ഗപ്പുതുമാരനിതാ വരുന്നു പെണ്ണേ
പരദേശക്കാരനാണ്......

സുറുമയാം തേനലിയും മിഴിപ്പൂക്കള്‍ രണ്ടും നീയാ
മണിവര്‍ണ്ണപ്പട്ടുതട്ടം കൊണ്ടുമൂടുമോ
അവനെയ്യും നോട്ടങ്ങളാം....ആ...
അവനെയ്യും നോട്ടങ്ങളാം വരിവണ്ടുകള്‍ പറന്നു
അവയിലെ പൊന്‍ പരാഗം നുകര്‍ന്നോട്ടെ(2)
അന്നനടത്തം കണ്ടുരസിക്കാന്‍ അത്തറുപൂശിയ മലര്‍മെയ് പുണരാന്‍
അടിമുടി നിന്നില്‍ പുളകം വിതറാന്‍
കൊയിലാണ്ടിക്കാരനവന്‍ വരുന്നു പെണ്ണേ
പരദേശക്കാരനാണ്.....

അലിക്കത്തു കാതില്‍ മിന്നും കുരലാരവും വിളങ്ങി
അരക്കെട്ടിലരഞ്ഞാണ മണികിലുങ്ങി
മിനുങ്ങും ഖമീസും കൊള്ളാം കസവിന്‍ ലിബാസും കൊള്ളാം
അവനീയലങ്കാരത്തിലലിഞ്ഞോട്ടെ
തങ്കക്കരിവള പാടിടുമിപ്പോള്‍ തളിര്‍ നെഞ്ചില്‍ കിളി കൊഞ്ചിടുമിപ്പോള്‍
നാണത്തിന്‍ മറ നീങ്ങിടുമിപ്പോള്‍
മുത്തത്തിന്‍ മുത്താരങ്ങള്‍ പൊതിയും നിന്നേ
മുത്തത്തിന്‍ മുത്താരങ്ങള്‍ പൊതിയും നിന്നെ

m... lalalāllalālalāla....
paradeśakkāranāṇ muṟimīśakkāranāṇ

muṟimīśakkāranalla varamīśakkāranāṇ

paradeśakkāranāṇ varamīśakkāranāṇ
pudumāran mŏhabbattin vasandamāṇ

pattaramāṭrin puñjiriyoḍĕ
ŏttunaḍakkuṁ sodararoḍĕ
ārttusirikkuṁ snehidaroḍĕ
svarggappudumāranidā varunnu pĕṇṇe
paradeśakkāranāṇ......

suṟumayāṁ tenaliyuṁ miḻippūkkaḽ raṇḍuṁ nīyā
maṇivarṇṇappaṭṭudaṭṭaṁ kŏṇḍumūḍumo
avanĕyyuṁ noṭṭaṅṅaḽāṁ....ā...
avanĕyyuṁ noṭṭaṅṅaḽāṁ varivaṇḍugaḽ paṟannu
avayilĕ pŏn parāgaṁ nugarnnoṭṭĕ(2)
annanaḍattaṁ kaṇḍurasikkān attaṟubūśiya malarmĕy puṇarān
aḍimuḍi ninnil puḽagaṁ vidaṟān
kŏyilāṇḍikkāranavan varunnu pĕṇṇe
paradeśakkāranāṇ.....

alikkattu kādil minnuṁ kuralāravuṁ viḽaṅṅi
arakkĕṭṭilaraññāṇa maṇigiluṅṅi
minuṅṅuṁ khamīsuṁ kŏḽḽāṁ kasavin libāsuṁ kŏḽḽāṁ
avanīyalaṅgārattilaliññoṭṭĕ
taṅgakkarivaḽa pāḍiḍumippoḽ taḽir nĕñjil kiḽi kŏñjiḍumippoḽ
nāṇattin maṟa nīṅṅiḍumippoḽ
muttattin muttāraṅṅaḽ pŏdiyuṁ ninne
muttattin muttāraṅṅaḽ pŏdiyuṁ ninnĕ