മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
ഈ രാവും ഞാനും നിന്മുന്നില് ശൃംഗാരം പെയ്യും
ഈ മൗനം പോലും വാചാലം സല്ലാപതോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എന്നംഗോപാംഗം
(മഞ്ഞു പെയ്യും രാവില്‍ ...)
മാനത്തന്തി പൊന്നുംതിങ്കള് തിരി ഓരോന്നേഴും താഴ്ത്തി
ചോലക്കൂട്ടില് നീലക്കൂമന് ഇല ജനല്‍വാതില്‍ ചാരി
ഇനിയും ചായാത്ത പൂക്കള്‍ ഇനിയ മോഹങ്ങളോ
മനസ്സു പൂക്കുന്ന രാവില്‍ കുളിരു കൂടുന്നുവോ
ആലോലം വീശും പൂന്തെന്നല്‍ താരാട്ടും പാട്ടില്‍
താലോലം ചായാം പ്രാരമ്പില് പൊന്നിഷ്ടം കൂടാം
(മഞ്ഞു പെയ്യും രാവില്‍ .....)
തീരക്കോണില് ഏരിക്കാറ്റിന് സുഖശായീ രാഗാലാപം
മേഘക്കീറില്‍ മാരിക്കീറിന് ശുഭരാത്രീ സന്ദേശങ്ങള്‍
കുളിരു കുത്തുന്ന കുമ്പിള് ഇനി നമുക്കുള്ളതോ
പുതിയ രോമാഞ്ചമെല്ലാം പുലരി തേടുന്നുവോ
ഈ മോഹക്കൂട്ടില്‍ ഈ കാറ്റില്‍ ഈ യാഗ ചാറ്റില്‍
ഒന്നീണം ചേരാം ഒന്നാകാം പൊന്നിഷ്ടം കൂടാം
(മഞ്ഞു പെയ്യും രാവില്‍ .....)