Panyajami sandriga

പഞ്ചമി ചന്ദ്രിക
Year
Language

പഞ്ചമി ചന്ദ്രിക വന്നു നീരാടും
പഞ്ചവന്‍ കാടൊരു വളര്‍ത്തമ്മ
അവരുടെ മാറിലെ പഞ്ചാമൃതമൂട്ടി
അരുമക്കിടാക്കളെപ്പോല്‍
വളര്‍ത്തി - നമ്മെ വളര്‍ത്തി (പഞ്ചമി)

പുലരികള്‍.. നിത്യവും.. അണിയാന്‍ തന്നു
കനവുകള്‍ തുന്നിയ കസവുചേല
രജനികള്‍ നമ്മള്‍ക്കായ് ഉറങ്ങാന്‍ വിരിച്ചു
ചന്ദനക്കുളിരുള്ള പൂമഞ്ചം
തോഴികള്‍ പുഴകള്‍ താരാട്ടു പാടിത്തന്നു
ഓഹോ.. ആഹാ.. (പഞ്ചമി)

ചിറകുകള്‍.. നമ്മളില്‍.. വിരിയാന്‍ നിന്നു
സുരഭികള്‍ മോഹങ്ങള്‍ ഉണര്‍ന്നു നിന്നു
ചിലങ്ക ചാര്‍ത്തുവാന്‍ കരള്‍ തുടിച്ചു
സ്വപ്നങ്ങള്‍ കൈമാറാന്‍ ദാഹിച്ചു
രാപ്പകല്‍ രാഗങ്ങള്‍ രോമാഞ്ചപ്പൊട്ടുവെച്ചു
ഓഹോ.. ആഹാ.. (പഞ്ചമി)

pañjami sandriga vannu nīrāḍuṁ
pañjavan kāḍŏru vaḽarttamma
avaruḍĕ māṟilĕ pañjāmṛtamūṭṭi
arumakkiḍākkaḽĕppol
vaḽartti - nammĕ vaḽartti (pañjami)

pularigaḽ.. nityavuṁ.. aṇiyān dannu
kanavugaḽ tunniya kasavusela
rajanigaḽ nammaḽkkāy uṟaṅṅān viriccu
sandanakkuḽiruḽḽa pūmañjaṁ
toḻigaḽ puḻagaḽ tārāṭṭu pāḍittannu
oho.. āhā.. (pañjami)

siṟagugaḽ.. nammaḽil.. viriyān ninnu
surabhigaḽ mohaṅṅaḽ uṇarnnu ninnu
silaṅga sārttuvān karaḽ tuḍiccu
svapnaṅṅaḽ kaimāṟān dāhiccu
rāppagal rāgaṅṅaḽ romāñjappŏṭṭuvĕccu
oho.. āhā.. (pañjami)