Panyajami sandhyayil

പഞ്ചമി സന്ധ്യയില്‍
Year
Language

പഞ്ചമിസന്ധ്യയിൽ പാതിവിടർന്നൊരു
പരിഭവപുഷ്പം നിൻ കവിളിൽ
ഒരു ചുംബനത്താൽ
ഒരു സാന്ത്വനത്തിൽ
ഓമനേയാ മലർ കൊഴിയും
പകരം നാണത്തിൻ പൂവിരിയും
(പഞ്ചമി...)

കാഞ്ചനപ്പുഞ്ചിരിയിൽ
കവിതതൻ കാലവർഷം
സഖീ നിന്റെ ചെഞ്ചൊടിയിൽ
മധുമയ മോഹവർഷം
നിൻ സ്വപ്നവീണകളിൽ
നീലാംബരി നടനം
നിന്റെ പ്രതീക്ഷകളിൽ
രവി ചന്ദ്രികാമധുരം
(പഞ്ചമി...)

എന്നോർമ്മതൻ നദിയിൽ
നിൻ പ്രേമ പൊൻതിരകൾ
എൻ മോഹവീണയതിൽ
നിൻ ജീവസ്പന്ദനങ്ങൾ
ഈ ചൈത്രസന്ധ്യയിലെ
ഏകാന്തകല്പടവിൽ
ഇനിയെന്നുമോർക്കുവാൻ നിൻ
പ്രണയാമൃതം ചൊരിയൂ
(പഞ്ചമി..)

pañjamisandhyayil pādiviḍarnnŏru
paribhavabuṣpaṁ nin kaviḽil
ŏru suṁbanattāl
ŏru sāndvanattil
omaneyā malar kŏḻiyuṁ
pagaraṁ nāṇattin pūviriyuṁ
(pañjami...)

kāñjanappuñjiriyil
kavidadan kālavarṣaṁ
sakhī ninṟĕ sĕñjŏḍiyil
madhumaya mohavarṣaṁ
nin svapnavīṇagaḽil
nīlāṁbari naḍanaṁ
ninṟĕ pradīkṣagaḽil
ravi sandrigāmadhuraṁ
(pañjami...)

ĕnnormmadan nadiyil
nin prema pŏndiragaḽ
ĕn mohavīṇayadil
nin jīvaspandanaṅṅaḽ
ī saitrasandhyayilĕ
egāndagalbaḍavil
iniyĕnnumorkkuvān nin
praṇayāmṛtaṁ sŏriyū
(pañjami..)